Wednesday November 14th, 2018 - 8:33:am
topbanner

സ്പോര്‍ട്സ് ചാനലിലെ അവതാരികയ്ക്ക് ക്രിക്കറ്റ് താരത്തിന്റെ മറുപടി

RAsh
സ്പോര്‍ട്സ് ചാനലിലെ അവതാരികയ്ക്ക് ക്രിക്കറ്റ് താരത്തിന്റെ മറുപടി

ന്യൂഡല്‍ഹി: സെഞ്ചുറിയെ അഭിനന്ദിച്ച മാധ്യമപ്രവര്‍ത്തകയെ ആന്റിയെന്ന് വിളിച്ച്‌ പാക് താരത്തിന്റെ മറുപടി. പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിനിടെ എല്ലാവരും ശ്രദ്ധിച്ച താരമാണ് ഇമാമുല്‍ ഹഖ്. ഗ്ലാസ് വെച്ച്‌ കളിക്കുന്ന അപൂര്‍വം കളിക്കാരില്‍ ഒരാളായ ഇമാമുല്‍.

പാകിസ്താൻ- ശ്രീലങ്ക മത്സരത്തിൽ പാകിസ്താനായി ഓപ്പണിങ്ങില്‍ ഇറങ്ങി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയടിച്ച്‌ ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പാക് താരമെന്ന റെക്കോഡും ഇമാമുല്‍ സ്വന്തം പേരില്‍ ചേര്‍ത്തു. സെഞ്ചുറിയും അടിച്ച മത്സരത്തിലൂടെ ഇമാമുല്‍ പാകിസ്താനിലെ താരമാവുകയും ആരാധകര്‍ ഫാന്‍ ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു.

പാകിസ്താനി മാധ്യമപ്രവര്‍ത്തകയും പിടിവി സ്പോര്‍ട്സ് ചാനലിലെ അവതാരകയുമായ ഫസീല സബ സെഞ്ചുറിയടിച്ച്‌ ആ നേട്ടത്തിന് ഇമാമുല്‍ ഹഖിനെ അഭിനന്ദിച്ച്‌ ട്വീറ്റ് ചെയ്തു. എന്നാല്‍ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. 'ഫസീല ആന്റി, താങ്ക്സ്' എന്നായിരുന്നു പാക് താരത്തിന്റെ മറുപടി.

ഇത്തരത്തില്‍ ഇമാമുല്‍ അഭിസംബോധന ചെയ്തത് ഫസീലക്ക് വിശ്വസിക്കാനായില്ല. ഇതിന്റെ ഞെട്ടല്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി പേരാണ് ഈ ട്വീറ്റ് ഏറ്റെടുത്തത്. ചിലര്‍ ഇമാമിന്റെ തമാശയെ പ്രശംസിച്ചപ്പോള്‍ മറ്റു ചിലര്‍ ഫസീലയ്ക്കൊപ്പം നിന്നു. അതിന് ശേഷം വീണ്ടും ഫസീല ഒരു ട്വീറ്റിട്ടു. ഈ പരമ്ബരയിലെ ഹീറോ ആരെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആന്റിയുടെ അഭിനന്ദനം അറിയിക്കുന്നുവെന്നുമായിരുന്നു ഫസീലയുടെ ട്വീറ്റ്. ഇമാമുലിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഫസീല ഇങ്ങിനെ എഴുതിയത്.

Read more topics: cricket, imamul, tweet
English summary
cricket,sports channel,imamul,tweet,shocking
topbanner

More News from this section

Subscribe by Email