Sunday June 16th, 2019 - 9:12:am
topbanner
topbanner

ഉറങ്ങുന്ന സമയത്ത് യുവതിയെ ബലാത്സംഗം ചെയ്തു; വിചാരണക്കിടെ ഓസീസ് യുവ ക്രിക്കറ്റ് താരം കോടതിയില്‍ പൊട്ടിക്കരഞ്ഞു  

RA
ഉറങ്ങുന്ന സമയത്ത് യുവതിയെ ബലാത്സംഗം ചെയ്തു; വിചാരണക്കിടെ ഓസീസ് യുവ ക്രിക്കറ്റ് താരം കോടതിയില്‍ പൊട്ടിക്കരഞ്ഞു   

ലണ്ടന്‍: ബലാത്സംഗക്കേസ് വിചാരണക്കിടെ ഓസീസിന്റെ യുവക്രിക്കറ്റ് താരം കോടതിയില്‍ പൊട്ടിക്കരഞ്ഞു. കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ താരം അലെക്‌സ് ഹെപ്‌ബേണാണ് ബലാത്സംഗ ആരോപണം നിഷേധിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കരഞ്ഞത്.മുന്‍ സഹതാരവും കൂട്ടുകാരനുമായ ജോക്‌ളാര്‍ക്കുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കിടന്നുറങ്ങുയായിരുന്ന കൂട്ടുകാരിയെ ഹെപ്‌ബേണ്‍ ഇരുട്ടില്‍ ബലാത്സംഗം ചെയ്‌തെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതി തള്ളിയ താരം പരസ്പരം അറിഞ്ഞുണ്ടായ ലൈംഗികതയാണെന്നാണ് വാദിച്ചത്. കോടതിയില്‍ കുറ്റം നിഷേധിച്ച ഇരുപത്തിമൂന്നുകാരനായ അലെക്‌സ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് സത്യമാണെന്നും എല്ലാം അവരുടെ സമ്മതത്തോടെയായിരുന്നുവെന്നും പറഞ്ഞു.'ഞാന്‍ ചുംബിക്കുമ്പോള്‍ അവര്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. ഉറങ്ങുകയായിരുന്നില്ല. 20 മിനിറ്റിനു ശേഷം ഉറങ്ങിയെഴുന്നേറ്റ അവര്‍ ജോ എവിടെയെന്ന് ചോദിക്കുകയായിരുന്നു. പിന്നീട് നീ എന്നെ ബാലാത്സംഗം ചെയ്‌തെന്ന് പറയുകയും ചെയ്തു.' അലെക്‌സ് പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തി എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ എനിക്കത് വിശ്വസിക്കന്‍ കഴിഞ്ഞില്ലെന്നും താന്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്നും താരം കോടതിയില്‍ ആവര്‍ത്തിച്ചു.അതേസമയം ക്‌ളാര്‍ക്കും ഹെപ്‌ബേണും തമ്മില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളുമായി ലൈംഗികത പങ്കുവെയ്ക്കുന്നത് ആര് എന്ന രീതിയില്‍ ഒരു മത്സരത്തില്‍ ഏര്‍പ്പെട്ടെന്നും ഇതിന്റെ വിവരം ഇവര്‍ ചെയ്ത സ്റ്റാറ്റ് ചാറ്റ് പേജില്‍ ഉണ്ടെന്നും വൂഴ്‌സെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ അഭിഭാഷകന്‍ പറഞ്ഞു.

Read more topics: cricket player, rape case, court
English summary
cricket player rape case court
topbanner

More News from this section

Subscribe by Email