Thursday September 20th, 2018 - 2:29:am
topbanner
Breaking News

മഴകളി നിര്‍ത്തി ; ഇന്ത്യയും ന്യൂസിലാന്‍ഡും കളി തുടങ്ങി

rajani v
മഴകളി നിര്‍ത്തി ; ഇന്ത്യയും ന്യൂസിലാന്‍ഡും കളി തുടങ്ങി

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മഴകളി നിര്‍ത്തി ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കളി തുടങ്ങി. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത് ടി-20 മത്സരം 9.30ന് തുടങ്ങി. ടോസ് നേടിയ ന്യൂസിലാന്റ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.എട്ട് ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തിന്റെ ടോസ് 9.15ന് നടന്നു.

29 വര്‍ഷത്തിനുശേഷം തലസ്ഥാനനഗരത്തിലെത്തുന്ന അന്താരാഷ്ട്ര മത്സരത്തെ ആവേശപൂര്‍വമാണ് ആരാധകര്‍ വരവേറ്റിരിക്കുന്നത്. 42000 ഓളം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകള്‍ എല്ലാം ദിവസങ്ങള്‍ക്ക് മുന്നേ വിറ്റഴിഞ്ഞിരുന്നു. രാവിലെ മുതല്‍ തന്നെ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ കുത്തൊഴുക്കായിരുന്നു.

 

Read more topics: cricket, match, kariyavattom, stadium
English summary
cricket match kariyavattom stadium
topbanner

More News from this section

Subscribe by Email