Friday September 21st, 2018 - 9:19:pm
topbanner

ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുണ്ടായ വാഗ്വാദം അന്വേഷിക്കും

Mithun muyyam
ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുണ്ടായ വാഗ്വാദം അന്വേഷിക്കും

ഡര്‍ബന്‍: ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുണ്ടായ വാഗ്വാദം അന്വേഷിക്കും. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കും തമ്മിലുള്ള വാക്കേറ്റവും ഉന്തും തള്ളും അന്വേഷിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് തീരുമാനിച്ചത്.


ചായയ്ക്ക് പിരിഞ്ഞ ശേഷം ഡ്രസിങ് റൂമിലേയ്ക്ക് വരുന്നതിനിടെ ഡി കോക്കിനോട് വാക്കേറ്റത്തിലേര്‍പ്പെട്ട വാര്‍ണറെ ഒടുവില്‍ സഹതാരങ്ങള്‍ പിടിച്ചു മാറ്റുകയായിരുന്നു. ഉന്തും തള്ളും കയ്യാങ്കളിയിലേയ്ക്ക് നീങ്ങുമെന്നായപ്പോള്‍ ഉസ്മാന്‍ ഖ്വാജ ആദ്യ വാര്‍ണറെ പിടിച്ചു മാറ്റി.പക്ഷേ കലിയടങ്ങാതെ വീണ്ടും കോക്കിനെ ആക്രമിക്കാന്‍ തുനിയുകയായിരുന്നു. വാര്‍ണറിനെ സഹതാരങ്ങള്‍ പിടിച്ചു മാറ്റിയപ്പോള്‍ നഥാന്‍ ലിയോണും കോക്കും തമ്മില്‍ വാക്കേറ്റമുണ്ടായി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാല്‍ ഡി കോക്കിനോട് വാര്‍ണര്‍ അപമര്യാദയായി പെരുമാറിയതിനുള്ള കാരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭാര്യ കാന്‍ഡിസിനെ കുറിച്ച് ഡി കോക്ക് അസഭ്യം പറഞ്ഞതാണ് വാര്‍ണറെ പ്രകോപിപ്പിച്ചത് എന്ന് സൂചനയുണ്ട്.

Read more topics: cricket, investigate, fight,
English summary
controversy between cricketers will investigate
topbanner

More News from this section

Subscribe by Email