Saturday January 19th, 2019 - 10:34:am
topbanner

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം; പാ​ണ്ഡ്യ​ക്കും രാ​ഹു​ലി​നും സ​സ്പെ​ന്‍​ഷ​ന്‍

RA
സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം; പാ​ണ്ഡ്യ​ക്കും രാ​ഹു​ലി​നും സ​സ്പെ​ന്‍​ഷ​ന്‍

മും​ബൈ: സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ല്‍ ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്കും കെ.​എ​ല്‍. രാ ​ഹു​ലി​നും സ​സ്പെ​ന്‍​ഷ​ന്‍. ഇ​രു​വ​രേ​യും ഓ​സ്ട്രേ​ലി​യ​യി​ല്‍​ നി​ന്നും തി​രി​ച്ചുവിളിച്ചു. ഇരുവര്‍ക്കുമെതിരായ ബിസിസിഐ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെയാണ് സസ്‌പെന്‍ഷനെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി.

ഇരുവര്‍ക്കുമെതിരായ സസ്‌പെന്‍ഷന്‍ ഭരണസമിതി അംഗം ഡയാന എഡുല്‍ജിയും അംഗീകരിച്ചതോടെയാണ് അച്ചടക്ക നടപടി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ലേ​ക്ക് ഇ​വ​രെ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് ബി​സി​സി​ഐ ടീം ​മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചു.

ഓ​സ്ട്രേ​ലി​യ​യ്ക്കെ തി​രാ​യ ഏ​ക​ദി​ന പ​ര​മ്ബ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​രു​വ​രേ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.
കോഫി വിത്ത് കരണ്‍ എന്ന ടിവി ചാറ്റ് ഷോയില്‍ പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇരുവര്‍ക്കും ബിസിസിഐ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ വിവാദ പരാമര്‍ശത്തില്‍ പാണ്ഡ്യ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറയുകയും ചെയ്തിരുന്നു.

English summary
contraversy statement pandya rahul suspension
topbanner

More News from this section

Subscribe by Email