Wednesday April 25th, 2018 - 12:22:pm
topbanner

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇടിക്കൂട്ടില്‍നിന്നും ആദ്യ സ്വര്‍ണവുമായി മേരി കോം

NewsDesk
കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇടിക്കൂട്ടില്‍നിന്നും ആദ്യ സ്വര്‍ണവുമായി മേരി കോം

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. അഞ്ചുവട്ടം ലോകചാമ്പ്യനായിരുന്ന മേരി കോം ആണ് 45-48 കിലോഗ്രാം വിഭാഗത്തില്‍ രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചത്. നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.

3027, 3027, 2928, 3027, 2027 എന്ന നിലയിലായിരുന്നു മേരികോമിന്റെ മുന്നേറ്റം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മേരി കോമിന്റെ ആദ്യ സ്വര്‍ണമാണിത്. മേരികോമിനു പുറമേ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ കൂടി ബോക്‌സിംഗില്‍ ഇന്ന് ഫൈനലിന് ഇറങ്ങുന്നുണ്ട്. 18 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്കു ഗെയിംസില്‍ 43 മെഡലുകളായി.

English summary
Commonwealth Games 2018: Boxer MC Mary Kom takes gold on debut

More News from this section

Subscribe by Email