Wednesday December 19th, 2018 - 7:04:am
topbanner

സൈനക്ക് ഗോള്‍ഡ് കോസ്റ്റില്‍ രണ്ടാം സ്വര്‍ണം; വെള്ളിയില്‍ ഒതുങ്ങി പി.വി സിന്ധു, കെ.ശ്രീകാന്ത്

Jikku Joseph
സൈനക്ക് ഗോള്‍ഡ് കോസ്റ്റില്‍ രണ്ടാം സ്വര്‍ണം; വെള്ളിയില്‍ ഒതുങ്ങി പി.വി സിന്ധു, കെ.ശ്രീകാന്ത്

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സൈന നേവാളിന് സ്വര്‍ണം. ഫൈനലില്‍ പി.വി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സൈന സ്വര്‍ണം നേടിയത്. സ്‌കോര്‍: 21-18, 23-21.

ഇതോടെ ഗെയിംസില്‍ ഇന്ത്യയ്ക്ക് 26 സ്വര്‍ണമായി. അതേസമയം, പുരുഷന്മാരുടെ ബാഡ്മിന്റണില്‍ ശ്രീകാന്ത് വെള്ളി നേടി. ഫൈനലില്‍ മലേഷ്യയുടെ ലി ചോങ് വെയിനോടാണ് ശ്രീകാന്ത് അടിയറവു പറഞ്ഞത്. സ്‌കോര്‍: 21-14, 14-21, 14-21. 2006, 2010 വര്‍ഷങ്ങളിലും ലീ ചോങ്ങിനു തന്നെയായിരുന്നു സ്വര്‍ണം.


ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവായ സിന്ധു നിലവിലെ ചാംപ്യന്‍ കാനഡയുടെ മിഷേല്‍ ലീയെ തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്. നിലവിലെ വെള്ളി മെഡല്‍ ജേതാവായ സ്‌കോട്ട്ലന്‍ഡിന്റെ ക്രിസ്റ്റി ഗില്‍മൗറിനെ ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പോരാട്ടത്തിലൂടെ കീഴടക്കിയാണ് സൈനയുടെ ഫൈനല്‍ പ്രവേശം.

2010-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ സ്വര്‍ണം നേടിയുരുന്ന സൈനയുടെ കോമണ്‍വെത്ത് ഗെയിംസിലെ രണ്ടാം സ്വര്‍ണമാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സില്‍ രണ്ടു സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന് റെക്കോഡും സൈന നേടി.

English summary
commonwealth games-2018 saina nehwal bags gold medal
topbanner

More News from this section

Subscribe by Email