ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഇന്ന് തിരിതെളിയും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍. ഇന്ത്യന്‍ വനിതാ താരങ്ങള്‍ സാരിക്ക് പകരം സ്യൂട്ട് അണിഞ്ഞ് ഉദ്ഘാടന ചടങ്ങിനെത്തുന്ന ആദ്യ ഗെയിംസാണിത്. വ്യാഴാഴ്ചയാണ് മത്സരങ്ങള്‍ ആരംഭിക്കുക.
71 രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ 19 ഇനങ്ങളിലായി മാറ്റുരയ്ക്കും. 225 അംഗ ഇന്ത്യന്‍ ടീമിനെ മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു നയിക്കും.
115 പുരുഷന്മാരും 105 വനിതകളുമടങ്ങുന്ന 220 അംഗസംഘമാണ് ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യക്കായി പ്രതീക്ഷയോടെ ഇറങ്ങുക. 28 അംഗ അത്ലറ്റിക് സംഘത്തില്‍ പത്ത് മലയാളികളുമുണ്ട്. 2014ലെ ഗ്ലാസ്ഗോ ഗെയിംസില്‍ 15 സ്വര്‍ണമടക്കം 64 മെഡലുകളോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഗെയിംസ് ഈമാസം 15ന് സമാപിക്കും.