Sunday September 23rd, 2018 - 4:42:pm
topbanner

രണ്ടാം ടെസ്റ്റില്‍ റോസ്റ്റണ്‍ ചേസിന്റെ പോരാട്ടം; വെസ്റ്റിന്‍ഡീസിന് വിജയസമാനമായ സമനില

NewsDesk
രണ്ടാം ടെസ്റ്റില്‍ റോസ്റ്റണ്‍ ചേസിന്റെ പോരാട്ടം; വെസ്റ്റിന്‍ഡീസിന് വിജയസമാനമായ സമനില

കിംഗ്സ്റ്റണ്‍: ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റില്‍ തോല്‍വിയുടെ അരികില്‍ നിന്നും വെസ്റ്റിന്‍ഡീസ് സമനില നേടി. അഞ്ചാം ദിനം തോല്‍വി ഒഴിവാക്കാന്‍ പൊരുതിക്കളിച്ച വെസ്റ്റിന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സ് നേടി.

സെഞ്ചുറി നേടി പുറത്താകാതെനിന്ന റോസ്റ്റണ്‍ ചേസിന്റെയും (137), അര്‍ദ്ധസെഞ്ചുറി നേടിയ ജേസണ്‍ ഹോള്‍ഡറുടെയും (64) ബാറ്റിംഗാണ് ആതിഥേയര്‍ക്ക് കരുത്തായത്.

ഒരവസരത്തില്‍ നാല് വിക്കറ്റിന് 48 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ആതിഥേയര്‍ക്കായി ബ്ലാക്‌വുഡ് 63 റണ്‍സും ഷെയിന്‍ ഡൗറിച്ച് 74 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.

നാലാംദിനം ഭൂരിഭാഗം സമയവും മഴ കവര്‍ന്നതോടെയാണ് ഇന്ത്യയില്‍ നിന്നും വിജയം അകന്നത്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഒമ്പത് വിക്കറ്റിന് 500 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. വിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 196നു പുറത്തായിരുന്നു.

Read more topics: West Indies, test
English summary
Classy Chase ton leads West Indies to improbable draw
topbanner

More News from this section

Subscribe by Email