Wednesday March 20th, 2019 - 1:56:pm
topbanner
topbanner

ബ്ലാസ്റ്റേഴ്സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് സി കെ വനീത്

RA
ബ്ലാസ്റ്റേഴ്സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് സി കെ വനീത്

കൊച്ചി: ബ്ലാസ്റ്റേഴ്സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് സി കെ വനീത്. അവധി കഴിഞ്ഞ് വന്നപ്പോഴേക്കും തന്നെ ചെന്നൈയ്ക്ക് കൈമാറുകയായിരുന്നെന്നും സി കെ വിനീത് പറഞ്ഞു. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ആരാധക കൂട്ടായ്മ മഞ്ഞപ്പടയ്ക്കെതിരെ പോലീസിൽ പരാതി നൽകി.

തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് സി കെവിനീത് പരാതിയില്‍ വിശദമാക്കുന്നു. താന്‍ ബോൾബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ സി കെ വിനീത് വിശദമാക്കുന്നു.

മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഇതിന് പിന്നിൽ. ആൾകൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് നിലവില്‍ നേരിടുന്നത്. തന്‍റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണിതെന്നും സി കെ വിനീത് പറയുന്നു.

Viral News

Read more topics: ck vineeth, complaint, manjapada
English summary
ck vineeth complaint manjapada
topbanner

More News from this section

Subscribe by Email