സിഡ്നി: ഓസ്ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ടി20 ടൂര്‍ണമെന്റിനിടെ മാധ്യമപ്രവര്‍ത്തകയോട് അതിരുവിട്ടു പെരുമാറിയ വിന്‍ഡിസിന്റെ വെടിക്കെട്ടു ബാറ്റ്സ്മാന് ക്രിസ് ഗെയ്ല് വിവാദത്തില്‍.
ഹൊബാര്‍ട്ട് ഹറികേയ്ന്സ്-മെല്‍ബണ്‍ റെനെഗഡ്സ് മത്സരത്തിനിടെയാണ് സംഭവം. മെല്‍ബണ്‍ താരമായ ഗെയ്ല് 15 പന്തില്‍ 41 റണ്‍സെടുത്ത് പുറത്തായശേഷം ചാനല്‍ റിപ്പോര്‍ട്ടറായ മെല്‍ മക്ലാഫ്ലിന് ഇന്റര്‍വ്യൂവിനായി സമീപിച്ചിരുന്നു.
റിപ്പോര്‍ട്ടറുടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിന് പകരം ഗെയ്ല് അവരെ മത്സരത്തിനുശേഷം മദ്യപിക്കാന്‍ ക്ഷണിക്കുകയും കണ്ണുകള്‍ മനോഹരമാണെന്ന് പറയുകയും ചെയ്തു.
സംഭവം വിവാദമായതോടെ, അനവസരത്തില്‍ അനാവശ്യ കമന്റു ചെയ്ത ഗെയ്ല് മാപ്പ് പറയണമെന്ന് ചാനല്‍ 10ന്റെ കായിക വിഭാഗം തലവന്‍ ഡേവിഡ് ബര്‍ഹാം ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ തമാശ പറഞ്ഞതായിരുന്നെന്നാണ് ഗെയ്ലിന്റെ പ്രതികരണം.