Wednesday April 25th, 2018 - 11:31:pm
topbanner

ദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടന്ന് പൂജാര

Jikku Joseph
ദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടന്ന് പൂജാര

റാഞ്ചി: ദ്രാവിഡിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണെന്ന് തെളിയിച്ച് കളിക്കാരനാണ് പൂജാര. റാഞ്ചി ടെസ്റ്റിലൂടെ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് പൂജാര മറികടന്നത്. 525 പന്തുകള്‍ നേരിട്ട് 202 റണ്‍സ് നേടിയ പൂജാര ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

2004 ല്‍ പാക്കിസ്താനെതിരെ റാവല്‍പിണ്ഡിയില്‍ 495 പന്ത് നേരിട്ട് 270 റണ്‍സടിച്ച് രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് പൂജാര ഇന്ന് റാഞ്ചിയില്‍ മറികടന്നത്. ഇതോടെ ഒരു ഇന്നിംഗ്‌സില്‍ 500 ലേറെ പന്ത് നേരിടുന്ന ആദ്യ ഇന്ത്യന്‍ ബാസ്റ്റമാനെന്ന റെക്കോര്‍ഡും ഇനി പൂജാരയുടെ പേരിലായിരിക്കും. 874 പന്തുകള്‍ നേരിട്ട് 364 റണ്‍സടിച്ച ഇംീഷ് താരം ലെന്‍ ഹൂട്ടണാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ ഇന്നിംഗ്‌സ്.

English summary
cheteshwar pujara breaks rahul dravids record

More News from this section

Subscribe by Email