Saturday August 18th, 2018 - 3:00:am
topbanner

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പര്‍ ഇനി ചെല്‍സിയുടേത്; തുക കേട്ടാല്‍ അമ്പരക്കും

NewsDesk
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പര്‍ ഇനി ചെല്‍സിയുടേത്; തുക കേട്ടാല്‍ അമ്പരക്കും

ലണ്ടന്‍: ക്ലബ്ബ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കൈമാറ്റം നടത്തി ചെല്‍സി. ക്ലബ്ബ് ഇന്നേവരെ ഒരു താരത്തിനും നല്‍കിയിട്ടില്ലാത്തത്രയും തുക നല്‍കി ഇരുപത്തിമൂന്നുകാരന്‍ ഗോള്‍കീപ്പറെ ടീമിലെത്തിച്ചു.

സ്്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ ബില്‍ബാവോയുടെ താരമായിരുന്ന കെപ്പ അറിസാബെലാഗയാണ് ഇനി ചെല്‍സി ഗോള്‍കീപ്പര്‍. ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഗോള്‍ കീപ്പറായി മാറിയ കെപ്പയ്ക്കുവേണ്ടി ചെല്‍സി നല്‍കിയതാവട്ടെ 633 കോടി രൂപ.

ഈ സീസണില്‍ ബ്രസീലിന്റെ അലിസണെ വാങ്ങാന്‍ ലിവര്‍പൂള്‍ ചെലവാക്കിയ 593 കോടി രൂപയുടെ റെക്കോഡ് ഇതോടെ തകര്‍ന്നു.   സ്പാനിഷ് ദേശീയ ടീമില്‍ അംഗമായ അറിസാബെലാഗ ചെല്‍സിയുമായി കരാര്‍ ഒപ്പിട്ടതോടെ ഇപ്പോള്‍ ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ് പ്രതിഫലമായി ലഭിക്കുക.

അറിസാബെലാഗയുടെ റിലീസ് ക്ലോസ് ചെല്‍സി ആക്റ്റീവ് ആക്കിയതോടെ താരവുമായുള്ള കരാര്‍ റദ്ദാക്കിയ വിവരം അത്‌ലറ്റിക്കോ ബില്‍ബാവോ ഔദ്യോഗികമായി അറിയിച്ചു. പരിശീലനം മുടക്കി മാഡ്രിഡിലേക്ക് പോകാന്‍ നിലവിലെ ഗോളി തിബൗട്ട് കുര്‍ട്ടോയിസ് സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് പുതിയ ഗോള്‍കീപ്പര്‍ക്കായി ചെല്‍സി രംഗത്തിറങ്ങിയത്.

അത്‌ലറ്റികോ ബില്‍ബാവോയുടെ യൂത്ത് ടീമില്‍ 2004 മുതല്‍ അംഗമായ താരം 2016 സെപ്റ്റംബറിലാണ് സീനിയര്‍ ടീമിനായി ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. 2018 ജനുവരിയില്‍ റയല്‍ മാഡ്രിഡ് താരത്തിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ അന്നത്തെ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ റയല്‍ നീക്കത്തില്‍ നിന്ന് പിന്നോട്ടു പോവുകയായിരുന്നു.

English summary
Chelsea sign Kepa Arrizabalaga from Athletic Bilbao in club-record deal
topbanner

More News from this section

Subscribe by Email