Sunday April 22nd, 2018 - 12:28:pm
topbanner

അത്ഭുതകരമായ മടങ്ങിവരവ്; ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍

NewsDesk
അത്ഭുതകരമായ മടങ്ങിവരവ്; ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍

ലണ്ടന്‍: സീസണില്‍ രണ്ടു മത്സരങ്ങള്‍ ശേഷിക്കെ ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി. ശനിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോനിയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സി ആറാം തവണ കീരീടനേട്ടം സ്വന്തമാക്കിയത്.

പകരക്കാരനായി കളത്തിലിറങ്ങിയ മിച്ചി ബാട്‌സായിയാണ് 82ാം മിനിറ്റില്‍ ചെല്‍സിക്കായി ഗോള്‍ നേടിയത്. പല അവസരങ്ങളും ഇരു ടീമുകളും പാഴാക്കിചെല്‍സിയുടെ കിരീടധാരണം നീളുമെന്നുറപ്പായപ്പോഴാണ് മിച്ച് ബാട്‌സായി ഗോള്‍ നേടിയത്.

കഴിഞ്ഞതവണ പത്താം സ്ഥാനത്തായിരുന്ന ചെല്‍സി അത്ഭുതകരമായ മടങ്ങിവരവാണ് നടത്തിയത്. ഹോസെ മൗറീന്യോയ്ക്ക് പകരം അന്റോണിയോ കോണ്ടെയെ കോച്ചായി നിയമിച്ചത് ചെല്‍സിക്ക് തുണയായി. സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ഫ്രഞ്ചുതാരം കാന്റെയുടെയും ബെല്‍ജിയന്‍ താരം ഏദന്‍ ഹസാര്‍ഡിന്റെയും മികവിലാണ് ചെല്‍സിയുടെ കിരീടധാരണം.

Read more topics: Chelsea, Premier League, champion
English summary
Chelsea are Premier League champions

More News from this section

Subscribe by Email