Saturday March 23rd, 2019 - 6:16:am
topbanner
topbanner

മുഹമ്മദ് ഷമിക്ക് കഷ്ടകാലം; ഒത്തുതീര്‍പ്പായാലും ഭാര്യയുടെ കേസ് പിന്‍വലിക്കാനാകില്ല

suji
മുഹമ്മദ് ഷമിക്ക് കഷ്ടകാലം; ഒത്തുതീര്‍പ്പായാലും ഭാര്യയുടെ കേസ് പിന്‍വലിക്കാനാകില്ല

ബിസിസിഐയുമായുള്ള കരാര്‍ പുതുക്കുന്ന വേളയില്‍ ഭാര്യ ഉയര്‍ത്തിയ ഗാര്‍ഹിക പീഡന ആരോപണങ്ങളില്‍ ഉഴറി ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. ഭാര്യയുമായി കോടതിക്ക് പുറത്തുവെച്ച് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് ഹസീന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡനവും, ലൈംഗിക പീഡനവും ഉള്‍പ്പെടെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാകുന്നത്.

കേസുമായി മുന്നോട്ട് പോകാതിരിക്കാന്‍ ഹസീനുമായി ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് ഷമി. മാര്‍ച്ച് 19ന് ആലിപോര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഭാര്യ ഔദ്യോഗികമായി മൊഴി നല്‍കുമെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കിയത്. ഭര്‍ത്താവുമായി ഒത്തുതീര്‍പ്പായി കേസില്ലെന്ന് ഹസീന്‍ പിന്നീട് പറഞ്ഞാലും തങ്ങളുടെ ഭാഗം ശരിപ്പെടുത്താന്‍ പോലീസ് ഈ മൊഴി രേഖപ്പെടുത്തിക്കുന്നത്.

ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയാല്‍ ഹസീന്‍ ജഹാന് ഇതില്‍ നിന്നും പിന്‍വാങ്ങാന്‍ കഴിയില്ല. പരാതി പിന്‍വലിക്കാന്‍ ഒരുങ്ങിയാല്‍ പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി. ഒരു വ്യക്തിയ്‌ക്കെതിരെ തെറ്റായ ക്രിമിനല്‍ കേസുകള്‍ നല്‍കിയതിന്റെ പേരില്‍ രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷയും, പിഴയുമാണ് ഇത് പ്രകാരമുള്ള ശിക്ഷകള്‍.

10 വര്‍ഷവും അതില്‍ അധികവും ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള ജാമ്യമില്ലാത്ത വകുപ്പുകളാണ് കൊല്‍ക്കത്ത പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതകം, പീഡനം, ക്രിമിനല്‍ ഗൂഢാലോചന, ഗാര്‍ഹിക പീഡനം, വിഷം നല്‍കല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

 

Read more topics: charges, shami , case
English summary
charges against shami cant be withdrawn at will
topbanner

More News from this section

Subscribe by Email