topbanner
Thursday March 2nd, 2017 - 1:32:am
topbanner

ഏകദിന ട്വന്റി-20 പരമ്പര കോഹ്‌ലി നയിക്കും

RAJANI
ഏകദിന ട്വന്റി-20 പരമ്പര കോഹ്‌ലി നയിക്കും

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ധോണിക്കു പകരംവിരാട്

കോഹ് ലിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. നിലവില്‍ ടെസ്റ്റ് ക്യാപ്റ്റനാണ് കോഹ്ലി. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ധോണി ടീമില്‍ തുടരും.

യുവരാജ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഏകദിന, ട്വന്റി-20 ടീമുകളിലും യുവരാജ് ഇടം നേടി. ഋഷിഭ് പന്ത് ട്വന്റി-20 ടീമിലും ഇടം നേടി. സന്നാഹ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം സഞ്ജു വി. സാസംണിനെയും തിരഞ്ഞെടുത്തിട്ടണ്ട്.

ഏകദിന ടീമംഗങ്ങള്‍: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിങ് ധോണി (വിക്കറ്റ്കീപ്പര്‍), കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിങ്, അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍,ഉമേഷ് യാദവ്.

ട്വന്റി20 ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍),കെ.എല്‍.രാഹുല്‍, യുവരാജ് സിങ്, സുരേഷ് റെയ്ന, റിഷഭ്, പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ,ചഹല്‍, മനീഷ് പാണ്ഡെ, ബുംമ്ര, ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍.

 

Read more topics: captain, MS Dhoni, Virat Kohli
English summary
captain MS Dhoni bhai Virat Kohli
topbanner topbanner

More News from this section

Subscribe by Email