Thursday June 21st, 2018 - 7:21:pm
topbanner
Breaking News

രാജിവെച്ച മൈക്ക് ഹെസണിനെക്കുറിച്ച് ബ്രണ്ടന്‍ മക്കല്ലം നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ

Jikku Joseph
രാജിവെച്ച മൈക്ക് ഹെസണിനെക്കുറിച്ച് ബ്രണ്ടന്‍ മക്കല്ലം നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ

മൈക്ക് ഹെസണിനെ വാഴ്ത്തി മുന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലം. ന്യൂസിലാണ്ട് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കോച്ചാണ് മൈക്ക് ഹെസണ്‍ എന്നാണ് ഹെസണിനെ കുറിച്ച് മക്കല്ലം പറഞ്ഞത്. താന്‍ മൈക്ക് ഹെസ്സണിനെ ന്യൂസിലാണ്ട് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് വാഴ്ത്തുന്നതെന്നാണ് ബ്രണ്ടന്‍ മക്കല്ലം പറഞ്ഞത്.

2012ല്‍ റോസ് ടെയിലറെ മാറ്റി ബ്രണ്ടന്‍ മക്കല്ലത്തിനെ ക്യാപ്റ്റനാക്കിയ തീരുമാനത്തിനു പിന്നില്‍ മൈക്ക് ഹെസണ്‍ ആയിരുന്നു. അന്ന് കാണികള്‍ക്കിടയില്‍ ഈ തീരൂമാനം അത്ര പ്രിയമായിരുന്നില്ലെങ്കിലും ബ്രണ്ടന്‍ മക്കല്ലത്തിന്റെ നേതൃത്വത്തില്‍ 2015 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാണ്ട് എത്തിയിരുന്നു. ഹെസണ്‍ ന്യൂസിലാന്‍ഡ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് മക്കല്ലത്തിന്റെ വാക്കുകള്‍.

കഴിഞ്ഞ ദിവസമാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പരിശീലകന്‍ മൈക്ക് ഹെസ്സന്‍ രാജിവെച്ചത്. ലോകകപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ഹെസ്സന്റെ രാജി. കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. അടുത്ത 12 മാസം ജോലിയില്‍ സമര്‍പ്പണം നടത്താനാവില്ല. നൂറു ശതമാനം ആത്മാര്‍ത്ഥമായി ചെയ്യേണ്ട ജോലിയാണ് പരിശീലക സ്ഥാനം. ഇപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യനാവുമെന്ന് കരുതുന്നില്ലെന്നും മൈക്ക് ഹെസ്സന്‍ രാജിവെച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

2012-ലാണ് ഹെസ്സന്‍ ന്യൂസിലന്‍ഡ് ടീമിന്റെ പരിശീലകനായി എത്തുന്നത്. ന്യൂസിലന്‍ഡിനെ 2015 ലോകകപ്പ് ഫൈനല്‍ വരെ എത്തിക്കാനായതും ടി-20 റാങ്കിങ്ങില്‍ ടീമിനെ ഒന്നാം സ്ഥാനത്തെത്തിച്ചതും അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണെന്ന് വേണം പറയാം.

English summary
brendon mccullum terms mike hesson as the best coach new zealand ever had

More News from this section

Subscribe by Email