Friday June 22nd, 2018 - 1:04:am
topbanner
Breaking News

ബ്രസീലിനോട് നാണംകെട്ട തോല്‍വി; അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത പ്രതിസന്ധിയില്‍

NewsDesk
ബ്രസീലിനോട് നാണംകെട്ട തോല്‍വി; അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത പ്രതിസന്ധിയില്‍

ബെലോ ഹൊറിസോണ്ടെ: ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്നും ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതയ്ക്കുവേണ്ടിയുള്ള മത്സരത്തില്‍ ആര്‍ജന്റീന ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് നാണംകെട്ടു.

രണ്ടു വര്‍ഷം മുന്‍പ് ലോകകപ്പ് സെമിയില്‍ ജര്‍മനിയോട് 7-1ന് ബ്രസീല്‍ തോറ്റു മടങ്ങിയ സ്‌റ്റേഡിയത്തിലാണ് ബ്രസീല്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. ഫിലിപ്പെ കുട്ടീഞ്ഞോ (25), നെയ്മര്‍ (45+), പൗളീഞ്ഞോ (58) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍.

ലോക ഫുട്‌ബോളിലെ രണ്ടു സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍, ഒരു ഗോള്‍ നേടിയും മറ്റൊന്നിനു വഴിയൊരുക്കിയും നെയ്മര്‍ മഞ്ഞപ്പടയുടെ സൂപ്പര്‍ ഹീറോയായി.

കളിയുടെ ഒരു മേഖലയിലും മികച്ച നിലവാരം സൂക്ഷിക്കാന്‍ മെസ്സിയുടെ അര്‍ജന്റീനന്‍ ടീമിന് കഴിഞ്ഞില്ല. ഇതോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയും പ്രതിസന്ധിയിലായിരിക്കുകയാണ്.

11 കളികളില്‍നിന്ന് ഏഴു വിജയമുള്‍പ്പെടെ 24 പോയിന്റുമായി ബ്രസീല്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇത്രതന്നെ മല്‍സരങ്ങളില്‍നിന്ന് 16 പോയിന്റുള്ള അര്‍ജന്റീന ആറാം സ്ഥാനത്താണ്.

ആദ്യ നാലു സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്‍ക്ക് വന്‍കരാ പ്ലേ ഓഫ് കളിച്ച് യോഗ്യതയ്ക്കായി ശ്രമിക്കാം.

English summary
Brazil 3-0 Argentina: World Cup 2018 qualifier

More News from this section

Subscribe by Email