Tuesday February 19th, 2019 - 7:14:pm
topbanner

ലോകകപ്പ് ഫൈനലിസ്റ്റുകളെയും ചാമ്പ്യനെയും പ്രവചിച്ച് ബൈചൂങ് ബൂട്ടിയ

NewsDesk
ലോകകപ്പ് ഫൈനലിസ്റ്റുകളെയും ചാമ്പ്യനെയും പ്രവചിച്ച് ബൈചൂങ് ബൂട്ടിയ

കൊച്ചി: റഷ്യ ലോകപ്പിലെ ഫൈനലിസ്റ്റുകളെയും ചാമ്പ്യനെയും പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ സൂപ്പര്‍ താരം ബൈചുങ് ബൂട്ടിയ. ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുമെന്നും ഫ്രാന്‍സ് ജയിക്കുമെന്നുമാണ് പ്രവചനം.

സെമിയില്‍ ശക്തരായ ബല്‍ജിയവും ഫ്രാന്‍സും തമ്മിലുള്ള പോരാട്ടം കടുത്തതായിരിക്കുമെങ്കിലും പ്രതിരോധവും ആക്രമണവും ഒരുപോലെ ശക്തമായ ഫ്രാന്‍സിനാണ് ജയസാധ്യത.

ഇംഗ്ലണ്ട് ക്രൊയേഷ്യ സെമിയില്‍ നേരിയ മുന്‍തൂക്കം ക്രൊയേഷ്യയ്ക്കുതന്നെയായിരിക്കുമെന്നും ബൂട്ടിയ പറഞ്ഞു. അര്‍ജന്റീന ആരാധകനെന്ന നിലയില്‍ ഈ ലോകകപ്പില്‍ മെസ്സിയും കൂട്ടരും കപ്പു നേടണമെന്നായിരുന്നു ആഗ്രഹം.

മെസ്സിയും റൊണാള്‍ഡോയും നെയ്മറും കളംവിട്ടെങ്കിലും ഹാരി കെയ്‌നും ലുക്കാകുവും എംബപെയും അടക്കമുള്ള പുത്തന്‍ സൂപ്പര്‍ താരങ്ങള്‍ വരുന്നു എന്നത് കളിപ്രേമികള്‍ക്ക് ആവേശമാണെന്നും ബൂട്ടിയ പറഞ്ഞു.

Viral News

English summary
bhaichung bhutia world cup predictions
topbanner

More News from this section

Subscribe by Email