Monday September 24th, 2018 - 1:17:pm
topbanner

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ജപ്പാനെ തോല്‍പ്പിച്ച് ബെല്‍ജിയം ക്വാര്‍ട്ടറില്‍; ബ്രസീല്‍ എതിരാളി

NewsDesk
ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ജപ്പാനെ തോല്‍പ്പിച്ച് ബെല്‍ജിയം ക്വാര്‍ട്ടറില്‍; ബ്രസീല്‍ എതിരാളി

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ബെല്‍ജിയം ജപ്പാനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്ന ബെല്‍ജിയത്തിന്റെ വിജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലാണ് ഇവരുടെ എതിരാളി.

രണ്ടാം പകുതിയില്‍ രണ്ടുഗോളിന് പിന്നില്‍നിന്നശേഷമാണ് ബെല്‍ജിയം രാജകീയമായി തിരിച്ചുവന്നത്. 1970 നുശേഷം ഇതാദ്യമായാണ് ഒരു ടീം നോക്കൗട്ട് റൗണ്ടില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം തിരിച്ചുവരുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.

48-ാം മിനിറ്റില്‍ ഹരാഗുച്ചിയും 52-ാം മിനിറ്റി ഇന്യൂയിയും ജപ്പാനുവേണ്ടി ഗോളുകള്‍ നേടി. 69-ാം മിനിറ്റില്‍ വെര്‍ട്ടോന്‍ഗനും 74-ാം മിനിറ്റില്‍ പകരക്കാരന്‍ ഫെല്ലെയ്‌നിയുമാണ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചത്.

മത്സരം എക്‌സ്ട്രാ ടൈമിലേയ്ക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ മറ്റൊരു പകരക്കാരന്‍ ചാഡ്‌ലി വിജയഗോള്‍ നേടി ജയമൊരുക്കി.

മികച്ച കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. ആക്രമണ ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങുന്നതായിരുന്നു മത്സരം. പുറത്തായെങ്കിലും ഏഷ്യന്‍ ഫുട്‌ബോളിന്റെ യശസ്സുയര്‍ത്തിയാണ് ജപ്പാന്‍ മടങ്ങുന്നത്.

Read more topics: World Cup, Belgium, Japan
English summary
World Cup 2018: Belgium stun Japan to reach quarters
topbanner

More News from this section

Subscribe by Email