Sunday November 18th, 2018 - 7:57:pm
topbanner

ദുരന്തമായി വീണ്ടും ബ്രസീല്‍; ബെല്‍ജിയം സെമിയില്‍; ഇനി യൂറോപ്യന്‍ പോരാട്ടം

NewsDesk
ദുരന്തമായി വീണ്ടും ബ്രസീല്‍; ബെല്‍ജിയം സെമിയില്‍; ഇനി യൂറോപ്യന്‍ പോരാട്ടം

കസാന്‍: വമ്പന്മാരെ കൈയ്യൊഴിഞ്ഞ റഷ്യ ലോകകപ്പില്‍ അഞ്ചുതവണ ചാമ്പ്യന്മാരായ ബ്രസീലിനും കണ്ണീരോടെ മടക്കം. ബെല്‍ജിയത്തോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ തോല്‍വി.

പതിമൂന്നാം മിനിറ്റില്‍ ഫെര്‍ണാന്‍ഡിന്യോയുട സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം ലീഡ് നേടിയത്. മുപ്പത്തിയൊന്നാം മിനിറ്റില്‍ ഡി ബ്രൂയിന്‍ ലീഡുയര്‍ത്തി. എഴുപത്തിയാറാം മിനിറ്റില്‍ റെനാറ്റോ അഗസ്റ്റോ ഒരു ഗോള്‍ മടക്കിയെങ്കിലും മുന്‍ ചാമ്പ്യന്മാരുടെ ജീവന്‍ നിലനിര്‍ത്താനായില്ല.

യൂറോപ്യന്‍ ക്ലബ്ബുകളിലെ വമ്പന്‍ താരങ്ങളെ അണിനിരത്തിയ ബെല്‍ജിയം അര്‍ഹിച്ച വിജയമാണ് നേടിയത്. ലോകഫുട്‌ബോളില്‍ യൂറോപ്പിന്റെ അപ്രമാദിത്വം തുടരുന്നു എന്ന സവിശേഷത കൂടി ബല്‍ജിയത്തിന്റെ വിജയത്തിനുണ്ട്. ബ്രസീല്‍ പുറത്തായതോടെ ഇനി യൂറോപ്യന്‍ ടീമുകള്‍ മാത്രമാണ് ലോകകപ്പില്‍ ശേഷിക്കുന്നത്. കഴിഞ്ഞദിവസം യുറുഗ്വയെ ഫ്രാന്‍സും തോല്‍പ്പിച്ചിരുന്നു. ഫ്രാന്‍സ് ബെല്‍ജിയം പോരാട്ടമാണ് സെമിയില്‍ നടക്കുക.

Read more topics: World Cup, Belgium, Brazil
English summary
World Cup 2018: Belgium produce masterclass to knock out Brazil
topbanner

More News from this section

Subscribe by Email