Wednesday November 14th, 2018 - 2:48:am
topbanner

പത്താം നമ്പര്‍ ജഴ്‌സി സച്ചിന് മാത്രം സ്വന്തം

suji
പത്താം നമ്പര്‍ ജഴ്‌സി സച്ചിന് മാത്രം സ്വന്തം

ക്രിക്കറ്റ് ദൈവം സച്ചിന്റെ പത്താം നമ്പര്‍ ജഴ്‌സി ഇന്ത്യക്കാര്‍ക്ക് ' ഒരു വികാരമാണ്.സച്ചിനോട് ലോകം മുഴുവന്‍ കാണിക്കുന്ന ആദരവ് എത്രയാണെന്ന് പറഞ്ഞറിയിക്കാനാകില്ല.ഇപ്പോഴിതാ ബിസിസിഐയും തങ്ങളുടെ ആദരവ് പ്രകടിപ്പിക്കുകയാണ്.

പത്താം നമ്പര്‍ ജഴ്‌സി സച്ചിന്റേത് മാത്രമാക്കി സൂക്ഷിക്കാനാണ് ബിസിസിഐ തീരുമാനം. 24 വര്‍ഷക്കാലത്തെ ക്രിക്കറ്റ് കരിയറിന് 2013 നവംബറില്‍ സച്ചിന്‍ അവസാനം കുറിച്ചിരുന്നു. 2012 മാര്‍ച്ചില്‍ പാകിസ്ഥാനെതിരെയുള്ള ഏകദിന മത്സരത്തിലാണ് അവസാനമായി സച്ചിന്‍ ഈ ജഴ്‌സി അണിഞ്ഞത്.                                                                                            പിന്നീട് അഞ്ച് വര്‍ഷക്കാലം ഉപയോഗിക്കാതിരുന്ന പത്താം നമ്പര്‍ മുംബൈയില്‍ നിന്നുമുള്ള ഫാസ്റ്റ് ബൗളര്‍ ശാര്‍ദ്ദുള്‍ താക്കൂറിനാണ് നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റില്‍ കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചപ്പോഴായിരുന്നു താരത്തിന് 10ാം നമ്പര്‍ അണിയാനുള്ള ഭാഗ്യം ലഭിച്ചത്. തന്റെ ജനനത്തീയതി കൂട്ടിയാല്‍ പത്താകുമെന്ന കാരണത്താലാണ് ശാര്‍ദ്ദുള്‍ ഈ ജഴ്‌സി തെരഞ്ഞെടുത്തത്. എന്നാല്‍ ആരും ഇത് ഉള്‍ക്കൊണ്ടില്ലെന്നതാണ് സത്യം.                         
എന്തായാലും പത്താം നമ്പര്‍ ജഴ്‌സി തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്.കാരണം ആ ജഴ്‌സിയില്‍ സച്ചിനെ മാത്രം കാണാനെ ഇന്ത്യ ആഗ്രഹിക്കുന്നുള്ളൂ.

Read more topics: bcci,sachin, No 10 jersey
English summary
bcci to retire sachin tendulkar No 10 india blue jersey
topbanner

More News from this section

Subscribe by Email