Monday September 24th, 2018 - 1:44:am
topbanner

കൊച്ചി ടസ്‌കേഴ്‌സിന് ലോട്ടറി; 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

NewsDesk
കൊച്ചി ടസ്‌കേഴ്‌സിന് ലോട്ടറി; 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫ്രാഞ്ചൈസി ആയിരുന്ന കൊച്ചി ടസ്‌കേഴിസിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധി.

കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്സിനെ പല കാരണങ്ങള്‍ പറഞ്ഞ് ബിസിസിഐ ഒഴിവാക്കിയിരുന്നു. എന്നാല്‍ 18 ശതമാനം വാര്‍ഷിക പലിശ കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയതിനെതിരെ ടസ്‌കേഴ്സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. കേസില്‍ കീഴ്‌ക്കോടതി വിധിക്കെതിരെ ബിസിസിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Read more topics: BCCI, Kochi Tuskers
English summary
BCCI to pay Rs 550 cr compensation to Kochi Tuskers
topbanner

More News from this section

Subscribe by Email