Thursday June 20th, 2019 - 5:11:am
topbanner
topbanner

ബിസിസിഐ അധ്യക്ഷനാകാനില്ല; അര്‍ഹതയില്ലെന്ന് സൗരവ് ഗാംഗുലി

NewsDesk
ബിസിസിഐ അധ്യക്ഷനാകാനില്ല; അര്‍ഹതയില്ലെന്ന് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ബിസിസിഐയുടെ പുതിയ അധ്യക്ഷനായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ സ്ഥാനം നിരസിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. തനിക്ക് അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യത ഇല്ലെന്നും ഒരു വര്‍ഷം മാത്രമാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷനായി പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും ഗാംഗുലി വ്യക്തമാക്കി.

ബിസിസിഐ ഭരണസമിതിയെ നിശ്ചയിക്കാനായി സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറികളായ ഗോപാല്‍ സുബ്രഹ്മണ്യം, അനില്‍ ബി ദിവാന്‍ എന്നിവര്‍ ഈ മാസം 19 ന് പുതിയ ഭരണസമിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കും.

Read more topics: BCCI, president, post, Saurav Ganguly
English summary
I don't qualify for BCCI president's post: Saurav Ganguly
topbanner

More News from this section

Subscribe by Email