Sunday June 24th, 2018 - 1:17:am
topbanner
Breaking News

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കുമെന്ന് ബിസിസിഐ

Anju NC
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കുമെന്ന് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കിയേക്കുമെന്ന് സൂചന. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ്(സിഒഎ) ഇതുമായി ബന്ധപ്പെട്ട അന്തിമ ഘട്ട ചര്‍ച്ചയിലാണ്. പുതിയ ശമ്പളരീതി അനുസരിച്ച് സീനിയര്‍ താരങ്ങള്‍ക്ക് 100 ശതമാനം വരെ ശമ്പള വര്‍ധനവുണ്ടാകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്കും സമാന ശമ്പള വര്‍ധവുണ്ടാകുമെന്നാണു സൂചന.

ബിസിസിഐയുടെ വരുമാനത്തിന്റെ 26% ആണ് താരങ്ങളുടെ പ്രതിഫലത്തിനായി ചെലവഴിക്കുക. ഇതില്‍ 13% അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ക്കും 10.6% ശതമാനം ആഭ്യന്തര ക്രിക്കറ്റിലെ കളിക്കാര്‍ക്കും, ബാക്കിയുള്ളത് ജൂനിയര്‍, വനിത ക്രിക്കറ്റ് താരങ്ങള്‍ക്കുമായാണ് നല്‍കുക.

താരങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവിശാസ്ത്രിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

English summary
bcci decided to double indian cricketers salary

More News from this section

Subscribe by Email