Tuesday April 24th, 2018 - 6:06:pm
topbanner

ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്; വാര്‍ഷിക കരാറിലും ഉള്‍പ്പെടുത്തി

Jikku Joseph
ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്; വാര്‍ഷിക കരാറിലും ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ബി.സി.സി.ഐയുടെ ക്ലീന്‍ ചിറ്റ്. ഷമി ഒത്തുകളിച്ചിട്ടില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ സമിതി കണ്ടെത്തിയതോടെയാണ് ബി.സി.സി.ഐ ക്ലീന്‍ ചിറ്റ് നല്‍കി കരാര്‍ പുനസ്ഥാപിച്ചത്. ഷമിയുടെ ബി ഗ്രേഡ് കരാറാണ് ബി.സി.സി.ഐ പുനസ്ഥാപിച്ചത്.

ഭാര്യ ഹസിന്‍ ജഹാനാണ് താരത്തിനെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചത്. പാക്കിസ്താനി യുവതി മുഖേന ഷമി പണം കൈപ്പറ്റിയെന്നായിരുന്നു ഹസിന്‍ ജഹാന്റെ ആരോപണം. ഒത്തുകളി ഉള്‍പ്പെടെ ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഹസിന്‍ ഉയത്തിയതിനു പിന്നാലെ ബി.സി.സി.ഐ പുതുക്കിയ കരാര്‍ ഷമിയെ ഒഴിവാക്കിയാണ് പ്രഖ്യാപിച്ചത്.

ഉയര്‍ന്ന ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് ഷമിയുടെ ക്രിക്കറ്റ് കരിയര്‍ പ്രതിസന്ധിലായി നില്‍ക്കയാണ് ബോര്‍ഡിന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായ ഷമിയുടെ ഐ.പി.എല്‍ ഭാവിയും ത്രിശങ്കുവിലായിരുന്നു. ഇതോടെ, അടുത്ത മാസം ആരംഭിക്കുന്ന ഐ.പി.എല്ലിലും കളിക്കാന്‍ ഷമിക്കു വഴി തെളിഞ്ഞു.

ബി.സി.സി.ഐ വാര്‍ഷിക കരാര്‍ തടഞ്ഞുവച്ചതോടെ ഷമിയുടെ ഐ.പി.എല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍, ഷമിയെ കുറ്റവിമുക്തനാക്കി കരാറില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ താരത്തിനു മുന്നില്‍ ഐ.പി.എല്‍ വാതിലും ഇപ്പോള്‍ തുറന്നുകൊടുത്തിരിക്കുന്നത്.

English summary
bcci clears mohammed shami of fixing charges, offers grade b contract; to play ipl

More News from this section

Subscribe by Email