Wednesday November 14th, 2018 - 12:46:am
topbanner

കളിക്കളത്തില്‍ കൈയ്യാങ്കളി; സുവാരസിന് രണ്ടു മത്സരങ്ങളില്‍ വിലക്ക്

NewsDesk
കളിക്കളത്തില്‍ കൈയ്യാങ്കളി; സുവാരസിന് രണ്ടു മത്സരങ്ങളില്‍ വിലക്ക്

ബാഴ്‌സലോണ: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ എസ്പാനിയോള്‍ കളിക്കാരുമായി കൈയ്യാങ്കളി നടത്തിയ ബാഴ്‌സലോണ സൂപ്പര്‍താരം ലൂയിസ് സുവാരസിനെ രണ്ടുകളികളില്‍ നിന്നും വിലക്കി.

ഇതോടെ 16 -ാം തീയതി നടക്കുന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദമത്സരത്തില്‍ സുവാരസിന് കളിക്കാനാവില്ല. ബാഴ്‌സ വിലക്കിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബാഴ്‌സ ജയിച്ചിരുന്നു. കടുത്ത ടാക്ലിംഗിന് വിധേയനായ സുവാരസ് എസ്പാനിയോള്‍ താരത്തെ അസഭ്യം പറയുകയും കൈയ്യാങ്കളിക്ക് മുതിരുകയുമായിരുന്നു.

 

English summary
Barcelona Luis Suarez banned for two Copa del Rey games
topbanner

More News from this section

Subscribe by Email