Friday December 14th, 2018 - 10:40:pm
topbanner

സൈന നേവാളും പി കശ്യപും വിവാഹിതരാകുന്നു

NewsDesk
സൈന നേവാളും പി കശ്യപും വിവാഹിതരാകുന്നു

ഹൈദരാബാദ്: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി കശ്യപും വിവാഹിതരാകുന്നു. ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം.

ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ഡിസംബര്‍ 21ന് വിരുന്ന് സത്കാരം നടത്തും.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005ല്‍ പുല്ലേല ഗോപീചന്ദിന്റെ അക്കാദമിയില്‍ പരിശീലനത്തിനിടെയാണ് ഇരുവരും കൂടുതല്‍ അടുത്തത്.

2014 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്. ഇന്ത്യയ്ക്ക് വേണ്ടി 20 പ്രധാന കിരീടങ്ങള്‍ നേടിയിട്ടുള്ള സൈന ഒളിമ്പിക്‌സില്‍ വെങ്കലം, ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളി, വെങ്കല മെഡലുകളും നേടിയിട്ടുണ്ട്.

English summary
Badminton stars Saina, Kashyap to tie the knot in December
topbanner

More News from this section

Subscribe by Email