topbanner
Wednesday May 24th, 2017 - 7:51:am
topbanner

കോലി കുപ്പികൊണ്ട് ഓസ്‌ട്രേലിയന്‍ ഒഫീഷ്യലിനെ അടിച്ചു; പുതിയ വിവാദത്തിന് തുടക്കം

NewsDesk
കോലി കുപ്പികൊണ്ട് ഓസ്‌ട്രേലിയന്‍ ഒഫീഷ്യലിനെ അടിച്ചു; പുതിയ വിവാദത്തിന് തുടക്കം

അഡ്‌ലെയ്ഡ്: ഡി.ആര്‍.എസ് വിവാദത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ ടീമുകള്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും പുതിയ വിവാദത്തിന് തുടക്കമിട്ട് ഓസ്‌ട്രേലിയന്‍ പത്രമായ ദി ഡെയ്‌ലി ടെലഗ്രാഫ്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഓസീസ് ടീം ഒഫീഷ്യലിനെ എനര്‍ജി ഡ്രിങ്ക് ബോട്ടില്‍ കൊണ്ട് അടിച്ചെന്നും പരിശീലകന്‍ അനില്‍ കുംബ്ലെ മാച്ച് ഒഫിഷ്യലുകളുടെ മുറിയിലേക്ക് ഇടിച്ചുകയറിയെന്നും പത്രം ആരോപിക്കുന്നു.

ഓസീസ് ഒഫീഷ്യലിനെ കോലി എനര്‍ജി ഡ്രിങ്കായ ഗറ്റോറഡെ ബോട്ടില്‍ കൊണ്ട് അടിച്ചെന്നാണ് പത്രത്തിന്റെ ആരോപണം. മാത്രമല്ല, ബെംഗളുരു ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ കോലി പുറത്തായതിനെത്തുടര്‍ന്ന് വിശദീകരണം തേടി കോച്ച് കുംബ്ലെ മാച്ച് ഒഫിഷ്യലുകളുടെ മുറിയിലേക്ക് ഇടിച്ചുകയറിയെന്നും പത്രം ആരോപിക്കുന്നു.

''ഓസ്‌ട്രേലിയന്‍ ടീമിന്റെ സത്യസന്ധത ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് കോലിയാണ്. ഓസീസ് ഒഫീഷ്യലിനെ കോലി എനര്‍ജി ഡ്രിങ്കായ ഗറ്റോറഡെ ബോട്ടില്‍ കൊണ്ട് അടിക്കുകയും ചെയ്തു. ഇതിനെല്ലാം ചരടുവലിക്കുന്നത് മങ്കിഗേറ്റ് വിവാദത്തിലെ സൂത്രധാരനായ അനില്‍ കുംബ്ലെയാണ്'' പത്രം ആരോപിക്കുന്നു.

മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയോടാണ് ഡെയ്‌ലി ടെലഗ്രാഫ് കോലിയെ ഉപമിക്കുന്നത്. പരമ്പരയുടെ തിളക്കം കുറക്കുന്നത് കോലിയാണെന്നും ഓസീസ് ബോക്‌സിന് നേരെ നോക്കി കോലി ചീത്ത വിളിച്ചെന്നും ആരോപണമുണ്ട്. ഒപ്പം ഹാന്‍ഡ്‌കോമ്പിനു നേരെ കഴുത്തു മുറിക്കുന്ന ആക്ഷന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കാണിച്ചെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ''രണതുംഗെക്ക് ശേഷം ഏറ്റവും മോശമായി പെരുമാറിയ നായകനാണ് കോലി. ബെംഗളൂരു ടെസ്റ്റില്‍ കോലിയുടെ പെരുമാറ്റത്തില്‍ നടപടി എടുക്കാത്ത ബി.സി.സി.ഐ ക്രിക്കറ്റിലെ അരാജകത്വത്തിന് കൂട്ടുനില്‍ക്കുകയാണ്'' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Australian Newspaper Makes Stunning Claims Against Virat Kohli, Anil Kumble
topbanner topbanner

More News from this section

Subscribe by Email