topbanner
Thursday December 14th, 2017 - 10:28:pm
topbanner
topbanner

ഞെട്ടിക്കുന്ന പ്രകടനം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ 85 റണ്‍സിന് പുറത്ത്

NewsDesk
ഞെട്ടിക്കുന്ന പ്രകടനം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ 85 റണ്‍സിന് പുറത്ത്

ഹൊബാര്‍ട്ട്: സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വന്‍ തോല്‍വി വഴങ്ങിയശേഷം രണ്ടാം ടെസ്റ്റിനിറങ്ങിയ ഓസ്‌ട്രേലിയ വീണ്ടും നാണക്കേടില്‍.

അഞ്ചുവിക്കറ്റ് വീഴ്ത്തിയ ദക്ഷണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെറോണ്‍ ഫിലാന്‍ഡറിന്റെ പ്രകടനത്തില്‍ ഓസ്‌ട്രേലിയ 85 റണ്‍സിന് പുറത്തായി. 10 റണ്‍സ് നേടിയ ജോ മെനി മാത്രമാണ് സ്റ്റീവ് സ്മിത്തിനെ കൂടാതെ രണ്ടക്കം കടന്ന ഓസീസ് ബാറ്റ്‌സമാന്‍.

സ്റ്റീവ് സ്മിത്തിന് കൂട്ടുനല്‍കാന്‍ ആരുമുണ്ടായില്ല. 80 പന്തുകള്‍ നേരിട്ട സ്റ്റീവ് സ്മിത്ത് അഞ്ച് ഫോറുകള്‍ അടക്കം 48 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ദക്ഷണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഫിലാന്‍ഡര്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ എബട്ട് മൂന്നും കഗീസോ റബാദ ഒരു വിക്കറ്റും നേടി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷണാഫ്രിക്ക 1-0 ന് മുന്നിട്ട് നില്‍ക്കുകയാണ്.

Read more topics: Australia, South Africa, Test
English summary
Australia v South Africa: second Test, first day
topbanner topbanner

More News from this section

Subscribe by Email