Wednesday March 20th, 2019 - 1:17:pm
topbanner
topbanner

കോഹ്ലിയുടെ സെഞ്ച്വറി പാഴായി; മൂന്നാം ഏകദിനത്തില്‍ ഓസീസിന് 32 റണ്‍സ് ജയം

JB
 കോഹ്ലിയുടെ സെഞ്ച്വറി പാഴായി; മൂന്നാം ഏകദിനത്തില്‍ ഓസീസിന് 32 റണ്‍സ് ജയം

റാഞ്ചി: ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 32 റണ്‍സിന്റെ തോല്‍വി. നായകന്‍ വിരാട് കോഹ്ലി 41 ാം സെഞ്ച്വറിയുമായി ഒറ്റയ്ക്ക് പൊരുതിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു. ഓസീസ് ഉയര്‍ത്തിയ 314 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 48.2 ഓവറില്‍ 281 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

95 പന്തുകളില്‍ നിന്ന് 123 റണ്‍സായിരുന്നു വിരാട് കോഹ്ലി നേടിയത്. 314 റണ്‍സിലേക്ക് ആത്മവിശ്വാസത്തോടെ കോഹ്ലി നയിച്ചെങ്കിലും സഹതാരങ്ങള്‍ക്ക് ആര്‍ക്കും മികച്ച റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹോം ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങിയ ധോണി 26 റണ്‍സാണ് നേടിയത്. ധോണിയ്ക്ക് പുറമെ കേദാര്‍ ജാദവും 26 റണ്‍സ് നേടി. 32 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഇന്ത്യന്‍ നിരയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറര്‍.

ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു 27 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര താരങ്ങളെയാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 313 റണ്‍സ് എടുത്തത്. കന്നി സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജയുടെയും സെഞ്ച്വറിക്ക് ഏഴു റണ്‍സകലെ പുറത്തായ നായകന്‍ ആരോണ് ഫിഞ്ചിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഓസീസിന് കരുത്തായത്.

ഖവാജ 113 പന്തില്‍ നിന്ന് 104 റണ്‍സും ഫിഞ്ച് 99 പന്തുകളില്‍ നിന്ന് 93 റണ്‍സുമാണ് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 193 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇരുവര്‍ക്കും പുറമെ 47 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്ലും 31 റണ്‍സെടുത്ത സ്റ്റോയിനിസുമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്.അലക്‌സ് കാരി 21 റണ്‍സുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും മുഹമ്മദ് ഷമി ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളിയും ഇന്ത്യ ജയിച്ചിരുന്നു.

 

Viral News

Read more topics: australia, beat india by 32 runs,
English summary
australia beat india by 32 runs
topbanner

More News from this section

Subscribe by Email