Saturday February 23rd, 2019 - 3:00:pm
topbanner

ഏഷ്യന്‍ ഗെയിംസ്; ബജ്റംഗ് പുണിയയിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

NewsDesk
ഏഷ്യന്‍ ഗെയിംസ്; ബജ്റംഗ് പുണിയയിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആദ്യ സ്വര്‍ണം കരസ്ഥമാക്കി. 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടി ബജ്റംഗ് പുണിയ ആണ് ഒന്നാം ദിനം ഇന്ത്യയുടെ സുവര്‍ണതാരമായത്.

പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ്ഡ് ടീം ഇനത്തില്‍ വെങ്കലവും നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഏഴാമതാണ്. പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ്ഡ് വിഭാഗത്തിലാണു ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ വന്നത്. അപൂര്‍വി ചന്ദേല, രവികുമാര്‍ സഖ്യം ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടി.

അതേസമയം, ഗുസ്തിയില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. നീന്തലില്‍ പുരുഷ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ മലയാളിതാരം സജന്‍ പ്രകാശ് അഞ്ചാമനായി. മലയാളികള്‍ നിറഞ്ഞ വനിതാ വോളിബോള്‍ ടീം ആദ്യ കളിയില്‍ ദക്ഷിണ കൊറിയയോടു തോറ്റു (25-17, 25-11, 25-13). ഹോക്കിയില്‍ ആതിഥേയരായ ഇന്തൊനീഷ്യയെ 8-0നു തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ആദ്യ പോരാട്ടത്തില്‍ കസറി.

Viral News

English summary
Asian Games: Wrestler Bajrang Punia wins first gold for India
topbanner

More News from this section

Subscribe by Email