Tuesday September 18th, 2018 - 9:58:pm
topbanner
Breaking News

ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി; കായിക താരങ്ങളെ പിന്നിലാക്കി ഫോട്ടോ

NewsDesk
ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി; കായിക താരങ്ങളെ പിന്നിലാക്കി ഫോട്ടോ

കൊച്ചി:  ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ മലയാളി കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി. കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ മെഡല്‍ നേടിയ എട്ടുപേര്‍ക്കും ജോലി നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

ഏഷ്യന്‍ ഗെയിംസില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ്, 1500 മീറ്ററില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ പി യു ചിത്ര, 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സണ്‍ ജോണ്‍സണ്‍, 4 ഗുണം 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ വി കെ വിസ്മയ, ലോംഗ് ജംപില്‍ വെള്ളിമെഡല്‍ നേടിയ നീന വരക്കില്‍, 400 മീറ്റര്‍ റിലേ, 4 ഗുണം 400 മീറ്റര്‍ റിലേ, 4 ഗുണം 400 മിക്‌സഡ് എന്നിവയില്‍ വെള്ളി മെഡല്‍ നേടിയ മുഹമ്മദ് അനസ് യഹിയ, 4 ഗുണം 400 റിലേയില്‍ വെള്ളി നേടിയ കുഞ്ഞു മുഹമ്മദ്, 4 ഗുണം 400 മീറ്റര്‍ റിലേയില്‍ വെളളി മെഡല്‍ നേടിയ ജിതിന്‍ ബേബി എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ക്ക് റീജ്യണല്‍ സ്‌പോര്‍ട്ട് സെന്ററില്‍ ഹോണററി അംഗത്വവും ലഭിക്കും.

സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, സ്‌പോര്‍ട്്‌സ് കൗണ്‍സില്‍ പ്രസ്ഡന്റ് സക്കീര്‍ ഹുസൈന്‍, വൈസ് പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, ഹൈബി ഈഡന്‍ എംഎല്‍എ, ആര്‍എസ്സി വൈസ് പ്രസിഡന്റ് ഡോ. വി വി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കായിക താരങ്ങള്‍ക്കൊപ്പം നിര്‍ത്തിയെടുത്ത ഫോട്ടോയില്‍ താരങ്ങളെ പിന്നിലാക്കിയത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കി. മന്ത്രിയും കൂട്ടരും മുന്നില്‍ നിന്നപ്പോള്‍ കായിക താരങ്ങളെ പിന്നിലാക്കി. പലരുടെയും മുഖം പോലും വ്യക്തമല്ലാത്ത രീതിയിലാണ് ചിത്രം.

Read more topics: Asian Games, govt, job, kerala
English summary
Eight Asian Games winners to get govt jobs
topbanner

More News from this section

Subscribe by Email