Friday September 21st, 2018 - 3:40:pm
topbanner
Breaking News

സഹായം ചോദിച്ചപ്പോള്‍ കിട്ടിയില്ല; മെഡല്‍ നേടിയപ്പോള്‍ സമ്മാനം നല്‍കാനെത്തിയ കെജ്രിവാളിനോട് പ്രതികരിച്ച് ഗുസ്തിക്കാരി ദിവ്യ

suji
 സഹായം ചോദിച്ചപ്പോള്‍ കിട്ടിയില്ല; മെഡല്‍ നേടിയപ്പോള്‍ സമ്മാനം നല്‍കാനെത്തിയ കെജ്രിവാളിനോട് പ്രതികരിച്ച് ഗുസ്തിക്കാരി ദിവ്യ

ദില്ലി: ജക്കാര്‍ത്തയില്‍ നടന്ന 18ാമത് ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയപ്പോളാണ് ഗുസ്തിക്കാരി ദിവ്യ കാക്രാനെ രാജ്യം തിരിച്ചറിയുന്നത്. എന്നാല്‍ ഗെയിംസിന് മുന്‍പ് സഹായം ആവശ്യപ്പെട്ടപ്പോള്‍ തിരിഞ്ഞ് നോക്കിയില്ലെന്നാണ് ദിവ്യ ഡല്‍ഹി സര്‍ക്കാരിനെ എതിരെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍.

സഹായവും, പിന്തുണയും ആവശ്യമുള്ളപ്പോള്‍ ആരും സഹായിക്കാന്‍ ഉണ്ടായില്ല. ഒരുപക്ഷെ സ്വര്‍ണ്ണ മെഡലെങ്കിലും നേടാമായിരുന്നു, ഡല്‍ഹി സര്‍ക്കാര്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ താരം വ്യക്തമാക്കി. വനിതകളുടെ 68 കിലോ ഫ്രീസ്റ്റൈലില്‍ തായ്‌പേയിയുടെ ചെന്‍ വെന്‍ലിംഗിനെ തോല്‍പ്പിച്ചാണ് കാക്രാന്റെ മെഡല്‍ നേട്ടം.

മെഡല്‍ നേടിയ ശേഷമാണ് നഗരത്തിലെ സര്‍ക്കാര്‍ തനിക്ക് സഹായം വാഗ്ദാനം ചെയ്തതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് താരം വ്യക്തമാക്കി. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ ഇതൊന്നും ലഭിച്ചില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയപ്പോള്‍ നിങ്ങള്‍ വിളിച്ച് സഹായം ഉറപ്പുനല്‍കി. ഏഷ്യന്‍ ഗെയിംസ് തയ്യാറെടുപ്പിനിടെ ഇത് ചോദിച്ചപ്പോള്‍ ഒന്നും സംഭവിച്ചില്ല. പരാതി എഴുതി നല്‍കിയിട്ടും മറുപടിപോലും ലഭിച്ചില്ല, കാക്രാന്‍ വ്യക്തമാക്കി.

താന്‍ പാവപ്പെട്ടവളാണെങ്കിലും ഗുസ്തിയില്‍ പോരാടാനുള്ള കനല്‍ ഉള്ളിലുണ്ട്. പാവപ്പെട്ട കുട്ടികളെ സഹായിക്കാനും മുഖ്യമന്ത്രിയോട് ദിവ്യ കാക്രാന്‍ ആവശ്യപ്പെട്ടു. അതേസമയം അയല്‍സംസ്ഥാനമായ ഹരിയാനയില്‍ കായിക താരങ്ങള്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നതായും താരം ചൂണ്ടിക്കാണിക്കുന്നു.

 

Read more topics: asian games winner, kejriwal
English summary
asian games winner divya kakran against kejriwal
topbanner

More News from this section

Subscribe by Email