Friday September 21st, 2018 - 11:33:am
topbanner
Breaking News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്വര്‍ണ്ണം

RA
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്വര്‍ണ്ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ മലയാളി താരം ജിന്‍സണി ജോണ്‍സണിലൂടെ ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്വര്‍ണ്ണം. പുരുഷവിഭാഗം 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സൻ സ്വര്‍ണം നേടിയത്. എണ്ണൂറ് മീറ്ററില്‍ കൈവിട്ട സ്വര്‍ണം 3:44.72 സമയംകൊണ്ട് ഓടിയെത്തിയാണ് ജിന്‍സണ്‍ തിരിച്ചുപിടിച്ചത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 12 ആയി. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു.

അതേസമയം വനിതാ വിഭാഗം 1500 മീറ്ററില്‍ പിയു ചിത്ര വെങ്കലം നേടി. 4:12.56 സമയം കൊണ്ടാണ് താരം ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം ഹോക്കിയില്‍ സെമിയില്‍ പ്രവേശിച്ച ഇന്ത്യ ഷൂട്ടൗട്ടില്‍ മലേഷ്യയോട് തോറ്റു. വനിതകളുടെ ഡിസ്‌ക് ത്രോയില്‍ സീമ പൂനിയ ഇന്ത്യയ്ക്കായി വെങ്കലം നേടി.

Read more topics: asian games, gold, twelve
English summary
asian games gold twelve
topbanner

More News from this section

Subscribe by Email