Tuesday September 25th, 2018 - 7:09:pm
topbanner

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യ; എക്കാലത്തെയും മികച്ച നേട്ടം

NewsDesk
ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യ; എക്കാലത്തെയും മികച്ച നേട്ടം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സമാപിക്കാന്‍ ഒരുദിവസംമാത്രം ശേഷിക്കെ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് കായികതാരങ്ങള്‍. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.

2010ലെ ഗ്വാങ്ഷൗ ഗെയിംസില്‍ 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവും ഉള്‍പ്പെടെ 65 മെഡലുകള്‍ നേടിയതാണ് ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ത്തന്നെ 65 മെഡലുകളായി.

വനിതകളുടെ സ്‌ക്വാഷ് ടീം, ബോക്‌സിങ്ങില്‍ അമിത് കുമാര്‍ എന്നിങ്ങനെ രണ്ടു ഫൈനലുകളില്‍ കടന്ന് ഇന്ത്യ മെഡല്‍ ഉറപ്പിച്ചതിനാല്‍ ആകെ മെഡല്‍നേട്ടത്തില്‍ ഇന്ത്യ ചരിത്രമെഴുതുമെന്നുറപ്പായി.

അതേസമയം, 1982നുശേഷം സ്വര്‍ണം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഫൈനലില്‍ ജപ്പാനോട് തോറ്റ് വെള്ളിയിലൊതുങ്ങി. 11ാം മിനിറ്റില്‍ ഷിമിസുവിലൂടെ മുന്നില്‍ക്കയറിയ ജപ്പാനെ 32ാം മിനിറ്റില്‍ നേഹ ഗോയലിലൂടെ ഇന്ത്യ സമനിലയില്‍ പിടിച്ചു. എന്നാല്‍, 44ാം മിനിറ്റില്‍ വഴങ്ങിയ പെനല്‍റ്റി കോര്‍ണര്‍ ഇന്ത്യയുടെ വിധി നിര്‍ണയിച്ചു. കവാമുറ മൊട്ടോമി പെനല്‍റ്റിയില്‍നിന്ന് ലക്ഷ്യം കണ്ടതോടെ ജപ്പാന് വിജയം. കഴിഞ്ഞ തവണ ഇഞ്ചിയോണില്‍ ഇന്ത്യന്‍ വനിതകള്‍ വെങ്കലം നേടിയിരുന്നു.

Read more topics: Asian Games 2018, India, medal
English summary
Asian Games 2018: India equal best ever medal haul
topbanner

More News from this section

Subscribe by Email