Sunday June 24th, 2018 - 11:47:pm
topbanner
Breaking News

ഏഷ്യാകപ്പ് ഹോക്കി: മലേഷ്യയെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ

Anju NC
ഏഷ്യാകപ്പ് ഹോക്കി: മലേഷ്യയെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ


ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇന്ത്യ മലേഷ്യയെ തോല്‍പ്പിച്ചത്. ആദ്യ ഘട്ടത്തില്‍ ഗോളടിച്ച് കൂട്ടിയ ഇന്ത്യക്കെതിരെ മലേഷ്യ അവസാന ഘട്ടത്തില്‍ പൊരുതിയെങ്കിലും വിജയിക്കാനായില്ല.

മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ അകാശ്ദീപിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. രണ്ടാം ക്വാര്‍ട്ടറിന്റെ നാലാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തി. 24ാം മിനിറ്റില്‍ എസ്.കെ ഉത്തപ്പ വീണ്ടും മലേഷ്യന്‍ വല കുലുക്കി.

33ാം മിനിറ്റില്‍ ഗുര്‍ജന്ത് സിംഗും 40ാം മിനിറ്റില്‍ എസ്.വി സുനിലും മലേഷ്യന്‍ നെറ്റില്‍ പന്തടിച്ചു. 50ാം മിനിറ്റിലും 59ാം മിനിറ്റിലും മലേഷ്യന്‍ ഗോള്‍ മടക്കിയെങ്കിലും പ്രതീക്ഷകള്‍ അകന്നു നിന്നു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേ സര്‍ദാര്‍ സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ വിജയം കൈവരിച്ചു.

English summary
asiacup hockey: india thrash malaysia 6-2

More News from this section

Subscribe by Email