Friday September 21st, 2018 - 9:25:pm
topbanner

ആര്‍ അശ്വിന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍; കോലി ഐസിസി ഏകദിന ടീം ക്യാപ്റ്റന്‍

NewsDesk
ആര്‍ അശ്വിന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍; കോലി ഐസിസി ഏകദിന ടീം ക്യാപ്റ്റന്‍

ദുബായ്: ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനെ ഈ വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റര്‍ ഒഫ് ദ ഇയറായി ഐ.സി.സി തിരഞ്ഞെടുത്തു. ഐ.സി.സിയുടെ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരവും അശ്വിനാണ്.

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്ടന്‍ വിരാട് കോലിയാണ് ഐ.സി.സിയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയുടെ ക്വന്റന്‍ ഡി കോക്കാണ് ഏകദിന ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരം.

പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ നായകന്‍ മിസ്ബാ ഉള്‍ ഹഖ് ഐ.സി.സിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് അര്‍ഹനായി. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ പാകിസ്ഥാന്‍കാരനാണ് മിസ്ബ.

ബംഗ്ലാദേശിന്റെ മുസ്തഫിസൂര്‍ റഹ്മാന്‍ ഐ.സി.സിയുടെ വളര്‍ന്നു വരുന്ന താരത്തിലുള്ള പുരസ്‌കാരം സ്വന്തമാക്കി.

Read more topics: Ashwin, ICC, Cricket
English summary
Ashwin wins Sir Garfield Sobers Trophy for ICC Cricketer of the Year 2016
topbanner

More News from this section

Subscribe by Email