Tuesday February 19th, 2019 - 12:23:am
topbanner

അശ്വിന്റെ സ്പിന്നില്‍ കറങ്ങിവീണ് ഇംഗ്ലണ്ട്; ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ കൈയ്യടക്കി

NewsDesk
അശ്വിന്റെ സ്പിന്നില്‍ കറങ്ങിവീണ് ഇംഗ്ലണ്ട്; ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ കൈയ്യടക്കി

ബര്‍മിങ്ഹാം: എജ്ബാസ്റ്റനിലെ പേസ് വിക്കറ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യദിനം ഇന്ത്യ കൈയ്യടക്കി.

മത്സരത്തിന്റെ ആദ്യദിനം ആതിഥേയര്‍ 88 ഓവറില്‍ ഒന്‍പതിന് 285 എന്ന നിലയിലാണ്. ഇന്ത്യയ്ക്കായി അശ്വിന്‍ നാലും ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും ഒരോ വിക്കറ്റ് വീതമെടുത്തു.

മികച്ച തുടക്കം കിട്ടിയിട്ടും അത് കൂറ്റന്‍ സ്‌കോറിലെത്തിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. നായകന്‍ ജോ റൂട്ട് (80), ജോണി ബെയര്‍‌സ്റ്റോ (70) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍.

സെഞ്ചുറി നേടാനായില്ലെങ്കിലും, രാജ്യാന്തര ടെസ്റ്റില്‍ അരങ്ങേറി വളരെ കുറച്ചു സമയത്തിനകം 6000 റണ്‍സ് തികയ്ക്കുന്ന ഇംഗ്ലണ്ട് താരം എന്ന റെക്കോര്‍ഡ് റൂട്ട് സ്വന്തമാക്കി. അഞ്ചു വര്‍ഷവും 231 ദിവസവുമാണ് റൂട്ടിനു വേണ്ടിവന്നത്. എഴുപതു ടെസ്റ്റുകളില്‍നിന്നാണ് ഈ നേട്ടം.

Viral News

Read more topics: India, England, R Ashwin, India
English summary
India vs England, 1st Test: R Ashwin leads sensational Indian fightback
topbanner

More News from this section

Subscribe by Email