topbanner
Monday December 11th, 2017 - 7:50:am
topbanner
topbanner

ആഷസ് പരമ്പര: ഓസ്‌ട്രേലിയയ്ക്ക് 120 റണ്‍സിന്റെ വിജയം

Jikku Joseph
ആഷസ് പരമ്പര: ഓസ്‌ട്രേലിയയ്ക്ക് 120 റണ്‍സിന്റെ വിജയം

ന്യൂഡല്‍ഹി: ആഷസ് പരമ്പരയിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 120 റണ്‍സിന്റെ വിജയം. ആസ്‌ട്രേലിയ ഉയര്‍ത്തിയ 354 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 233 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ലീഡ് സ്വന്തമാക്കി. ഓസ്‌ട്രേലിയ 8ല്‍ 442 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. വിജയം ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെടുത്തി ജോ റൂട്ട് (67), ജോണി ബൈര്‍‌സ്റ്റോ (36) എന്നിവര്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പൊരുതി നിന്നു. നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍ വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 442/8 ഡിക്ലയേര്‍ഡ്, രണ്ടാം ഇന്നിംഗ്‌സ് 138. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 227, രണ്ടാം ഇന്നിംഗ്‌സ് 233.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 354 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയിലായിരുന്നു. ഒരു ദിവസവും ആറ് വിക്കറ്റും കയ്യിലിരിക്കെ ജയിക്കാന്‍ 178 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ചാം ദിനം പ്രതീക്ഷയോടെ ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ ഓസീസ് ബൗളര്‍മാര്‍ വാഴാന്‍ അനുവദിച്ചില്ല. ആസ്‌ട്രേലിയയുടെ മാരക ബൗളിങ്ങിനെ ചെറുത്തു നില്‍ക്കാനാകാതെ ഇംഗ്ലീഷ് സംഘം കീഴടങ്ങുകയായിരുന്നു. 67 റണ്‍സ് എടുത്ത് ജോ റൂട്ട് മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയുള്ളു.

English summary
ashes test australia vs england, australia win by 120 runs
topbanner topbanner

More News from this section

Subscribe by Email