Thursday August 16th, 2018 - 7:19:pm
topbanner

ഇന്ത്യന്‍ ജേഴ്സിയില്‍ ഇനി അര്‍ജുന്‍ തെണ്ടൂല്‍ക്കര്‍; ശ്രീലങ്കന്‍ പര്യടനത്തിനുള്ള അണ്ടര്‍-19 ടീമില്‍

Jikku Joseph
ഇന്ത്യന്‍ ജേഴ്സിയില്‍ ഇനി അര്‍ജുന്‍ തെണ്ടൂല്‍ക്കര്‍; ശ്രീലങ്കന്‍ പര്യടനത്തിനുള്ള അണ്ടര്‍-19 ടീമില്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ ഇന്ത്യ അണ്ടര്‍-19 ടീമില്‍ ഉള്‍പ്പെടുത്തി. അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യാടനത്തിലേക്കുള്ള ടീമിലാണ് ഇടംകൈയന്‍ പേസ്ബൗളറായ അര്‍ജുന്‍ ഇടംപിടിച്ചത്.

ജൂലൈ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ടു ചതുര്‍ദിന മത്സരങ്ങളും അഞ്ചു ഏകദിന മത്സരങ്ങളുമാണ്. കഴിഞ്ഞ വര്‍ഷം നടന്ന കൂച്ച് ബിഹാര്‍ ട്രോഫിയില്‍ മുംബൈ അണ്ടര്‍-19 ടീമില്‍ ഇടംപിടച്ച അര്‍ജുന്‍ ടൂര്‍ണ്ണമെന്റില്‍ 18 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അനുജ് രാവത്താണ് ചതുര്‍ദിന മത്സരത്തില്‍ ടീമിനെ നയിക്കുക. ഏകദിനത്തില്‍ ഉത്തര്‍പ്രദേശ് താരം ആര്യന്‍ ജുയലാണ് നായകന്‍.

ഓസ്ട്രേലിയയില്‍ അടുത്തിടെ നടന്ന ഗ്ലോബല്‍ ടി-20 സീരീസില്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ച്ചവെച്ച് അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏപ്രിലില്‍ ധര്‍മ്മശാലയില്‍ നടന്ന 25 അണ്ടര്‍ 19 ക്രിക്കറ്റര്‍മാരുടെ പരിശീലന ക്യാമ്പിലും അര്‍ജുന്‍ പങ്കെടുത്തിരുന്നു.

 

 

English summary
arjun tendulkar named in india u-19 squad for sri lanka tour
topbanner

More News from this section

Subscribe by Email