Monday September 24th, 2018 - 9:54:pm
topbanner

അര്‍ജന്റീനയ്ക്ക് വിജയിക്കണം; 2018 ലോകകപ്പില്‍ ഒരു വിജയം പോലുമില്ല; വിശ്വവിഖ്യാതമായ മെസ്സിപ്പട ആകെ അടിച്ചത് ഒരൊറ്റ ഗോള്‍; നാണക്കേട് ഒഴിവാക്കാന്‍ അര്‍ജന്റീനയ്ക്ക് നൈജീരിയയെ തോല്‍പ്പിച്ചേ തീരൂ

suji
അര്‍ജന്റീനയ്ക്ക് വിജയിക്കണം; 2018 ലോകകപ്പില്‍ ഒരു വിജയം പോലുമില്ല; വിശ്വവിഖ്യാതമായ മെസ്സിപ്പട ആകെ അടിച്ചത് ഒരൊറ്റ ഗോള്‍; നാണക്കേട് ഒഴിവാക്കാന്‍ അര്‍ജന്റീനയ്ക്ക് നൈജീരിയയെ തോല്‍പ്പിച്ചേ തീരൂ

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: അര്‍ജന്റീനയ്ക്ക് വിജയിക്കണം. അതെ സൂപ്പര്‍ ടീമായ അര്‍ജന്റീനയ്ക്ക് ഈ ലോകകപ്പില്‍ ഒരു വിജയമെങ്കിലും നേടണം. നൈജീരിയക്ക് എതിരെ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമാണ് ഇതുവരെ നേടിയെടുത്ത ചീത്തപ്പേര് കഴുകിക്കളയാന്‍ അവര്‍ക്ക് സാധിക്കൂ.

ഗ്രൂപ്പ് ഡി'യില്‍ അവസാന തട്ടിലാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന വീണുകിടക്കുന്നത്. ഒരു സമനിലയും, രണ്ട് തോല്‍വികളുമാണ് അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റിലെ സമ്പാദ്യം. ബ്രസീലില്‍ നാല് വര്‍ഷം മുന്‍പ് നടന്ന ലോകകപ്പില്‍ റണ്ണര്‍ അപ്പ് സ്ഥാനം നേടിയ ടീം നിലനില്‍പ്പിനായി പൊരുതുകയാണ്. ആകെ ഒരു ഗോളാണ് ടീമിന് ഇതുവരെ നേടാനായത്.

കന്നി ലോകകപ്പിന് എത്തിയ ഐസ്‌ലാന്‍ഡിന് എതിരെയാണ് ആകെയുള്ള ഗോള്‍ നേടിയത്. ആ മത്സരം സമനിലയിലും കലാശിച്ചു. സൂപ്പര്‍താരം മെസ്സിയാണെങ്കില്‍ കനത്ത സമ്മര്‍ദത്തിലും. ഇത് ടീമിനെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അര്‍ജന്റീന താരങ്ങളും, കോച്ച് സാംപോളിയുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായാണ് അഭ്യൂഹം.

എന്നാല്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് മസ്‌കെരാനോയുടെ വെളിപ്പെടുത്തല്‍. പക്ഷെ അര്‍ജന്റീന ക്യാംപില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് താരങ്ങളുടെ പ്രകടനം തെളിയിക്കുന്നത്. നൈജീരിയ ഐസ്‌ലാന്‍ഡിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചതാണ് അര്‍ജന്റീനയ്ക്ക് ആശ്വാസമായത്. എന്നാല്‍ ഇരുവരും നേരിട്ട് പോരാടുമ്പോള്‍ വിജയം ആര്‍ക്കെന്നത് സുപ്രധാനമാകും.

 

Read more topics: argentina,unhappy Messi
English summary
argentina look to overcome mutiny and unhappy Messi
topbanner

More News from this section

Subscribe by Email