Wednesday November 14th, 2018 - 6:50:am
topbanner

പരാജയത്തിന് പിന്നാലെ സ്‌പെയ്ന്‍ ഇതിഹാസ താരം ആന്ദ്രേസ് ഇനിയേസ്റ്റ വിരമിച്ചു

suji
പരാജയത്തിന് പിന്നാലെ സ്‌പെയ്ന്‍ ഇതിഹാസ താരം ആന്ദ്രേസ് ഇനിയേസ്റ്റ വിരമിച്ചു

മോസ്‌കോ ; സ്‌പെയ്ന്‍ ഇതിഹാസ താരം ആന്ദ്രേസ് ഇനിയേസ്റ്റ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റഷ്യയ്‌ക്കെതിരെ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ ഇനിയേസ്റ്റ രാജി പ്രഖ്യാപിച്ചത്. സ്‌പെയ്‌ന് വേണ്ടി 131 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

മധ്യനിരയില്‍ നിന്ന് കളം നിരഞ്ഞ് കളിക്കുന്ന പന്തുകള്‍ എതിര്‍ ബോക്‌സിലെത്തിക്കാന്‍ സമര്‍ദ്ധനായിരുന്നു ഇനിയേസ്റ്റ. 2010 ല്‍ ചരിത്രത്തിലാദ്യമായി സ്‌പെയ്ന്‍ കപ്പുയര്‍ത്തിയപ്പോള്‍ ഫൈനലിലെ സുവര്‍ണ്ണ ഗോള്‍ ഇനിയേസ്റ്റയുടെ വകയായിരുന്നു.

'മനോഹരമായ ഒരു അദ്ധ്യായം ഇവിടെ അവസാനിച്ചിരിക്കുന്നു. അതിന്റെ അവസാനം നിങ്ങള്‍ സ്വപ്നം കണ്ട പോലെയാവില്ല, വിരമിക്കലില്‍ താരം പറഞ്ഞു. 131 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ച അദ്ദേഹം രാജ്യാന്തര മത്സരങ്ങളില്‍ 13 ഗോള്‍ നേടിയിട്ടുണ്ട്.

Read more topics: andres iniesta,retire
English summary
andres iniesta retires from international football
topbanner

More News from this section

Subscribe by Email