Friday August 17th, 2018 - 5:47:am
topbanner

വിരാട് കോലിയുടെ മികവല്ല സ്ലിപ്പിലെ ക്യാച്ചുകളാണ് ഇംഗ്ലണ്ടിന് വിനയായതെന്ന് ജെയിംസ് ആന്‍ഡേഴ്‌സണ്‍

suji
വിരാട് കോലിയുടെ മികവല്ല സ്ലിപ്പിലെ ക്യാച്ചുകളാണ് ഇംഗ്ലണ്ടിന് വിനയായതെന്ന് ജെയിംസ് ആന്‍ഡേഴ്‌സണ്‍

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിന്റെ വഴിയില്‍ ഇപ്പോഴും നില്‍ക്കുന്നത് ഒരാളാണ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 43 റണ്ണുമായി വിരാട് ക്രീസിലുണ്ട്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് നാഴികക്കല്ലായ ആയിരാമത്തെ ടെസ്റ്റാണ് ഇത്. അവിടെ വിജയം അകലുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്ന ഒന്നല്ല.

എന്നാല്‍ വിരാട് കോലി വലിയ മഹാനൊന്നുമല്ലെന്നാണ് ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ നിലപാട്. തങ്ങളുടെ ടീമിന്റെ മോശം ഫീല്‍ഡിംഗാണ് ഇന്ത്യന്‍ ക്യാപ്റ്റനെ രക്ഷപ്പെടുത്തുന്നതെന്നാണ് താരം പറയുന്നത്. ആന്‍ഡേഴ്‌സന്റെ പന്തില്‍ രണ്ട് തവണയാണ് കോലിയെ സ്ലിപ്പില്‍ വിട്ടത്.

ആദ്യ ഇന്നിംഗ്‌സില്‍ 21, 51 റണ്ണുകളിലായിരുന്നു ഈ കൈവിടല്‍. 149 റണ്‍ അടിച്ച് ഇന്ത്യയുടെ നെടുംതൂണായാണ് വിരാട് മടങ്ങിയത്. വിരാടിനെ പോലൊരു താരം 21 റണ്ണില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന അവസരം നഷ്ടമാക്കിയാല്‍ അത് വലിയ പിഴവാണ്. ആ വീഴ്ചകള്‍ മുതലാക്കുന്ന താരമാണ് കോലി, ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

വിരാടിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ വിജയം തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങുമെന്നാണ് ആന്‍ഡേഴ്‌സണ്‍ കരുതുന്നത്.

 

Read more topics: anderson, regret, virat kohli
English summary
anderson regrets dropped catches as virat kohli threat looms
topbanner

More News from this section

Subscribe by Email