Thursday September 20th, 2018 - 4:16:pm
topbanner
Breaking News

ഇംഗ്ലണ്ട് ടെസ്റ്റ് ടീം സ്ഥാനത്ത് നിന്ന് അലസ്റ്റര്‍ കുക്ക് രാജിവെച്ചു

rajani
ഇംഗ്ലണ്ട് ടെസ്റ്റ് ടീം സ്ഥാനത്ത് നിന്ന് അലസ്റ്റര്‍ കുക്ക് രാജിവെച്ചു

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്ക് സ്ഥാനം ഒഴിഞ്ഞു. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 4-0ന് തോറ്റതിനെ തുടര്‍ന്നാണ് സ്ഥാനം ഒഴിഞ്ഞത്.ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.59 ടെസ്റ്റുകളില്‍ ടീമിനെ നയിച്ച അലസ്റ്റയര്‍ കുക്കിന്റെ പേരിലാണ് കൂടുതല്‍ മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ചതിന്റെ റെക്കോര്‍ഡ്.

2012ല്‍ ടെസ്റ്റ് നായകനായ കുക്കിന് 2012ലും 2015ലും ആഷസ് ട്രോഫി നേടാനായത് വലിയ നേട്ടമായി. നായക സ്ഥാനം ഒഴിഞ്ഞെങ്കിലും ടീമില്‍ തുടരുമെന്ന് കുക്ക് അറിയിച്ചു.ഇംഗ്ലണ്ടിനായി 140 ടെസ്റ്റുകള്‍ കളിച്ച കുക്ക് 253 ഇന്നിംഗ്സുകളില്‍ നിന്നായി 11,057റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 30 സെഞ്ച്വറികളും, 53 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്. 92 ഏകദിനങ്ങളിലും നാല് ട്വന്റി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

 

 

English summary
alastair cook quits captain position
topbanner

More News from this section

Subscribe by Email