Tuesday May 21st, 2019 - 8:50:pm
topbanner
topbanner

എന്തു വില കൊടുത്തും ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കും; എ.കെ. ആന്റണി

JB
എന്തു വില കൊടുത്തും ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കും; എ.കെ. ആന്റണി

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ഒരു പ്രത്യേക വാശി വ്യക്തമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. ബിജെപി വന്നാല്‍ മതനിരപേക്ഷ സ്വഭാവം നഷ്ടമാകുമെന്നാണ് 80% വോട്ടര്‍മാരുടെയും വികാരം. ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ ക്രൈസ്തവ വികാരവുമുണ്ടെന്നും ആന്റണി പറഞ്ഞു.തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായിരിക്കും ബിജെപിയെക്കാള്‍ മുന്‍തൂക്കം. എന്നാല്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മതേതര,ജനാധിപത്യ കക്ഷികളുടെ സഹായം തേടി കേന്ദ്രത്തില്‍ എന്തു വില കൊടുത്തും ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരില്‍ ഇടതുപക്ഷമുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയും വൈവിധ്യവുമാണ് രാജ്യത്തിന്റെ പ്രത്യേകത. എല്ലാ രാഷ്ട്രീയധാരകള്‍ക്കും ആശയങ്ങള്‍ പ്രചരിപ്പിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവസരമുണ്ട്. അതു കൊണ്ട് തന്നെ ഇടതുപക്ഷത്തെ തുടച്ചു മാറ്റുന്ന നിലപാടിനോട് തനിക്കോ കോണ്‍ഗ്രസിനോ താല്‍പര്യമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഒരു ഘടകമാണെന്നും ആന്റണി പറഞ്ഞു.

അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കും കാര്‍ഷികമേഖലയടക്കമുള്ള ഇന്ത്യന്‍ ഗ്രാമീണസമ്പദ്ഘടനയുടെ തകര്‍ച്ചയ്ക്കും അടിയന്തരപ്രാധാന്യം നല്‍കി പരിഹാരം കാണുന്ന ഒരു ഗവണ്‍മെന്റ് വേണം. എന്തു വില കൊടുത്തായാലും ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഒരു ഗവണ്‍മെന്റ് വീണ്ടും ഉണ്ടാവാതിരിക്കാന്‍ ഇലക്ഷന് ശേഷം കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ മറ്റ് കക്ഷികളെ കൂടി സഹകരിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു

 

Read more topics: ak antony, aganist rss and bjp,
English summary
ak antony aganist rss and bjp
topbanner

More News from this section

Subscribe by Email