Friday February 22nd, 2019 - 7:57:am
topbanner

ഓവറിന് വേഗത കുറഞ്ഞു; രഹാനെയ്ക്ക് 12 ലക്ഷം പിഴ

suji
 ഓവറിന് വേഗത കുറഞ്ഞു; രഹാനെയ്ക്ക് 12 ലക്ഷം പിഴ

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ. മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടീമിന്റെ ഓവര്‍ റേറ്റ് വേഗത കുറഞ്ഞുപോയതാണ് ശിക്ഷയ്ക്ക് ഇടയാക്കിയത്.

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ രഹാനെയുടെ ടീം ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ഓപ്പണര്‍ ജോസ് ബട്‌ലര്‍ പുറത്താകാതെ നേടിയ 94 റണ്ണാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ ബട്‌ലറുടെ അഞ്ചാം അര്‍ദ്ധശതകം കൂടിയായി ഇത്.

സ്ലോ ഓവര്‍ റേറ്റ് വെച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക രഹാനെയില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഐപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐപിഎല്‍ ചട്ടങ്ങള്‍ പ്രകാരം ടീമിന്റെ ആദ്യത്തെ തെറ്റായത് കൊണ്ടാണ് ശിക്ഷ പിഴയില്‍ ഒതുക്കിയത്.

രാജസ്ഥാന്റെ അടുത്ത മത്സരം ചൊവ്വാഴ്ച കൊല്‍ക്കത്തയ്ക്ക് എതിരെയാണ്. നോക്കൗട്ടില്‍ പ്രവേശനം നേടാന്‍ വിജയമാണ് ഇരു ടീമുകളുടെ പ്രതീക്ഷ. രാജസ്ഥാന്‍ ലീഗ് ടേബിളില്‍ അഞ്ചാമതും, കൊല്‍ക്കത്ത നാലാമതുമാണ്.

 

Viral News

Read more topics: ajinkya rahane, fine
English summary
ajinkya rahane fined rs 12 lakhs for slow over rate offence
topbanner

More News from this section

Subscribe by Email