Thursday October 18th, 2018 - 5:58:pm
topbanner
Breaking News

പ്ലാസ്റ്റിക് കവറുകൊണ്ടുണ്ടാക്കിയ അര്‍ജന്റീന ജഴ്‌സി; അഫ്ഗാന്‍ ബാലനെ കാണാന്‍ മെസ്സിയെത്തും

NewsDesk
പ്ലാസ്റ്റിക് കവറുകൊണ്ടുണ്ടാക്കിയ അര്‍ജന്റീന ജഴ്‌സി; അഫ്ഗാന്‍ ബാലനെ കാണാന്‍ മെസ്സിയെത്തും

കാബൂള്‍: ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി തന്റെ കടുത്ത ആരാധകനായ അഫ്ഗാന്‍ ബാലനെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. മുര്‍താസ അഹ്മദിയെന്ന അഞ്ചുവയസ്സുകാരാണ് അപൂര്‍വ ഭാഗ്യം ലഭിച്ചത്.

പ്ലാസ്റ്റിക് കവറുകൊണ്ട് മെസ്സിയുടെ അര്‍ജന്റീന ജഴ്‌സിയുണ്ടാക്കി പുറംതിരിഞ്ഞുനില്‍ക്കുന്ന മുര്‍താസയുടെ ചിത്രം സോഷ്യല്‍ മീഡിയവഴി വൈറലായിരുന്നു. ചിത്രവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ട മെസ്സി കുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

ബാലനെ കാണാന്‍ മെസ്സി താല്‍പര്യം പ്രകടിപ്പിച്ചെന്ന് അഫ്ഗാനിസ്ഥാന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ തീയതി, വേദി എന്നിവയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മുര്‍താസയെ സ്‌പെയിനില്‍ കൊണ്ടുപോകാനാണ് സാധ്യത കൂടുതല്‍. അതേസമയം, മെസ്സിയുടെ ക്‌ളബായ ബാഴ്‌സലോണയില്‍നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

മുര്‍താസയുടെ 15 വയസ്സുള്ള സഹോദരനാണ് പ്ലാസ്റ്റിക് കവറില്‍ ജഴ്‌സി നിര്‍മിച്ചുനല്‍കിയത്. യുദ്ധം തകര്‍ത്ത കാബൂളിനടുത്ത ഗസ്‌നി പ്രവിശ്യയിലാണ് മുര്‍താസയും കുടുംബവും താമസിക്കുന്നത്.

Read more topics: Afghan, plastic, boy, Messi
English summary
Afghan 'plastic bag boy' excited about Messi meeting
topbanner

More News from this section

Subscribe by Email