Thursday October 18th, 2018 - 7:29:pm
topbanner
Breaking News

പ്രവചനങ്ങള്‍ക്ക് അക്കില്ലസ് റെഡി; ഇന്നത്തെ വിജയിയെ അക്കില്ലസ് പ്രവചിച്ചു

Jikku Joseph
പ്രവചനങ്ങള്‍ക്ക് അക്കില്ലസ് റെഡി; ഇന്നത്തെ വിജയിയെ അക്കില്ലസ് പ്രവചിച്ചു

മോസ്‌കോ: ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ ജയം ആര്‍ക്കൊപ്പം എന്ന് പ്രവചിച്ച് അഷില്ലസ് പൂച്ച. രാത്രി 8.30ന് മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റഷ്യ വിജയിക്കുമെന്നാണ് പ്രവചനം.

റഷ്യയുടെ ടേബിളിലെ ഭക്ഷണമാണ് പൂച്ച തൊട്ടത്. ലോകം കൗതുകത്തോടെ നോക്കുന്ന പ്രവചനം ശരിയാണോ എന്ന് ഇന്ന് വൈകീട്ടറിയാം. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ അഷില്ലസ് എന്ന ബധിരനായ പൂച്ചയാണ് ഇത്തവണത്തെ ലോകകപ്പില്‍ പ്രവചനങ്ങള്‍ നടത്തുന്നത്.

ചെവി കേള്‍ക്കില്ലെങ്കിലും അക്കില്ലസിന് കാര്യങ്ങളെല്ലാമറിയാം. 2010 ലോകകപ്പ് പ്രവചന വീരനായിരുന്ന പോള്‍ നീരാളിയുടെ പിന്‍ഗാമി, അക്കില്ലസ് പൂച്ച റെഡിയായിക്കഴിഞ്ഞു. ഇനി കളി തുടങ്ങേണ്ട കാര്യം മാത്രം. ടീം പതാകകള്‍ കുത്തി, പന്തുകള്‍ നിറച്ച പാത്രങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കുകയാണ്, ട്രോജന്‍ യുദ്ധവീരനായ അക്കില്ലസിനെ അനുസ്മരിപ്പിക്കുന്ന പേരോടു കൂടിയ പൂച്ചയുടെ ജോലി.

കഴിഞ്ഞവര്‍ഷം റഷ്യയില്‍ നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച് അഷില്ലസ് നേരത്തേതന്നെ താരമായിരുന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍നിന്ന് അക്കില്ലസിനു സ്ഥലം മാറ്റവുമായി. സമീപത്തെ 'ക്യാറ്റ് റിപ്പബ്ലിക്' കഫേയിലായിരിക്കും താമസം.

 

English summary
achilles the cat picks russia to win world cup 2018 opener
topbanner

More News from this section

Subscribe by Email