Sunday June 24th, 2018 - 1:20:am
topbanner
Breaking News

തോല്‍വിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി

Jikku Joseph
തോല്‍വിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി

ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരവും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ് ട്വന്റി-20 പരമ്പരയില്‍ നിന്ന് പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് പിന്‍മാറ്റം. പരിക്കിനെത്തുടര്‍ന്ന് ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഡിവില്ലിയേഴ്‌സിന് നഷ്ടമായിരുന്നു.

അവസാന മൂന്ന് ഏകദിനങ്ങളില്‍ കളിച്ചെങ്കിലും കാര്യമായി തിളങ്ങാനായിരുന്നില്ല. ഇതിനിടെ കാല്‍മുട്ടിലെ പരിക്ക് വഷളായി. അടുത്തമാസം ആദ്യം ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഡിവില്ലിയേഴ്‌സിന് വിശ്രമം ആവശ്യമാണെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് ട്വിന്റി-20 പരമ്പരയില്‍ നിന്ന് ഡിവില്ലിയേഴ്‌സ് പിന്‍മാറിയത്.

English summary
ab de villiers ruled out of T20I series against india

More News from this section

Subscribe by Email